FLASHNEWS
CHURCH NEWS
ദേവലോകത്ത് ഒരുമയുടെ ഓണം ഒരുക്കി പരിശുദ്ധ കാതോലിക്കാ ബാവാ

കേരളത്തിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നും എത്തിയ കുട്ടികളോടൊപ്പം ഓണസദ്യ ഉണ്ട് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ സപ്തതി ആചരണം വ്യത്യസ്ഥമായി. സ്പെഷ്യല്‍ സ്ക്കൂളുകളിലും, ഓര്‍ഫനേജസും അടക്കം 21 സ്ഥാപനങ്ങളില്‍ നിന്നും എത്തിയ 400 കുട്ടികള്‍ ദേവലോകം കാതോലിക്കേറ്റ് അരമന ഹാളില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുകയും ഓണസദ്യ ഉണ്ണുകയും ചെയ്തു.

ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത, ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍, ബിഷപ്പ് മാര്‍ മാത്യൂ അറയ്ക്കല്‍, ഓര്‍ത്തഡോക്സ് സഭയിലെ മെത്രാപ്പോലീത്താമാര്‍ എന്നിവരും മന്ത്രിമാരായ എ.സി മൊയ്തീന്‍, മാത്യൂ ടി തോമസ്, ജോസ് കെ. മാണി എം.പി, എം.എല്‍.എ മാരായ സി.എഫ് തോമസ്, മോന്‍സ് ജോസഫ്, വീണ ജോര്‍ജ്ജ്, വി.എന്‍.വാസവന്‍ എക്സ്. എം.എല്‍.എ, സിനിമാ താരം ക്യാപ്റ്റന്‍ രാജു, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എം. പി. ഗോവിന്ദന്‍ നായര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. കുരിയാക്കോസ് മാര്‍ ക്ലിമ്മീസ്, ഫാ. ഡോ. ടി.ജെ. ജോഷ്വാ, എന്നിവര്‍ പ്രാര്‍ത്ഥന നയിച്ചു. ഡോ. യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ് മെത്രാപ്പോലീത്ത, സഭാ സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ്, സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേത്യത്വം നല്‍കി. ഭിന്നശേഷിയുളളവര്‍ എന്ന് വിവക്ഷിക്കപ്പെടുന്ന അവരുടെ പരിമിതികള്‍ മറന്ന് ആടുകയും പാടുകയും ചെയ്തു. മണ്ണപ്ര മാര്‍ ബസേലിയോസ് ചില്‍ഡ്രന്‍സ് ഹോം കുട്ടികളുടെ ഗാനാലാപത്തോടെ ആരംഭിച്ച കലാസദ്യ കോതമംഗലം സാന്ത്വനം സ്പെഷ്യല്‍ സ്ക്കൂള്‍ കുട്ടികളുടെ ചെണ്ടമേളത്തോടെ സമാപിച്ചു.

RELATED NEWS
അതു കൊണ്ടു നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ചു എന്റെ വിധികൾ പ്രമാണിച്ചു ആചരിക്കേണം; എന്നാൽ നിങ്ങൾ ദേശത്തു നിർഭയം വസിക്കും.
- ലേവ്യപുസ്തകം 25:18
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാളിൽ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന്നു അവൻ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും.
- കൊരിന്ത്യർ 1
യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു.
- ആവർത്തനം - അദ്ധ്യായം 31: 8
യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും.
- മത്തായി 7:7