FLASHNEWS
CHURCH NEWS
കുഞ്ഞുങ്ങൾ ദൈവ വിശ്വാസത്തിൽ വളരണം: മാർ നിക്കോദിമോസ്

പാമ്പാടി: ലോകത്തിന്റെ വിമോചനത്തിൽ പങ്ക്ചേരാൻ കുഞ്ഞുങ്ങൾ ദൈവ വിശ്വാസത്തിൽ വളരണം എന്നു അഖില മലങ്കര ബാലസമാജം അധ്യക്ഷൻ ഡോ.ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത പറഞ്ഞു .മലങ്കര ഓർത്തഡോക്സ് സഭ അഖില മലങ്കർ ബാലസമാജം ക്യാംപ് പാമ്പാടി ദയറായിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്രാപ്പോലിത്ത ബാലസമാജം ഉപാധ്യക്ഷൻ ഫാ.ബിജു പി. തോമസ് അധ്യക്ഷത വഹിച്ചു. സഭാ സെക്രട്ടറി അഡ്വ .ബിജു ഉമ്മൻ, ഫാ. ജിത്തു തോമസ് ,ഫാ.ജോൺ ശങ്കരത്തിൽ ,ഫാ.ജയിംസ് മർക്കോസ് ,ഫാ.മാത്യു കെ.ജോൺ ,ജോർജ് മാത്യം, ജോക്കബ് ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.

RELATED NEWS
അതു കൊണ്ടു നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ചു എന്റെ വിധികൾ പ്രമാണിച്ചു ആചരിക്കേണം; എന്നാൽ നിങ്ങൾ ദേശത്തു നിർഭയം വസിക്കും.
- ലേവ്യപുസ്തകം 25:18
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാളിൽ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന്നു അവൻ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും.
- കൊരിന്ത്യർ 1
യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു.
- ആവർത്തനം - അദ്ധ്യായം 31: 8
യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും.
- മത്തായി 7:7