FLASHNEWS
PARISH NEWS
അഭിവന്ദ്യ ഡോ. ഗീവർഗീസ്‌ മാർ തെയോഫിലൊസ്‌ തിരുമേനിക്ക്‌ സ്വീകരണം നൽകി

മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ അഹമ്മദാബാദ്‌ ഭദ്രാസന മെത്രാപ്പോലീത്താ ഡോ. ഗീവർഗീസ്‌ മാർ തെയോഫിലോസ്‌ തിരുമേനിക്ക്‌ മാർ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ഇടവക ഉൾപ്പെടുന്ന അഹമ്മദാബാദ്‌ ഭദ്രാസനാധിപനായി ചുമതല ഏറ്റെടുത്ത ശേഷം ഒമാനിൽ നടത്തുന്ന പ്രഥമ സന്ദർശനമാണ്‌ .

റുവി സെന്റ്‌. തോമസ്‌ ചർച്ചിൽ വിശുദ്ധ കുർബ്ബാനക്ക്‌ തിരുമേനി മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്ന്‌ നടന്ന സ്വീകരണ സമ്മേളനത്തിൽ ഇടവക വികാരി ഫാ. വർഗീസ്‌ റ്റിജു ഐപ്പ്‌ സ്വാഗതം ആശംസിച്ചു. അസ്സോ. വികാരി ഫാ. എബി ചാക്കോ, മലങ്കര സഭാ മാനേജിംഗ്‌ കമ്മറ്റി അംഗങ്ങളായ ഡോ. ഗീവർഗീസ്‌ യോഹന്നാൻ, ഏബ്രഹാം മാത്യു എന്നിവർ ആശംസ അർപ്പിച്ചു. ഇടവകയുടെ സ്നേഹോപഹാരം ചടങ്ങിൽ സമർപ്പിച്ചു. ആത്മീയ പ്രസ്ഥാനങ്ങളായ സണ്ടേസ്കൂൾ, മർത്തമറിയം വനിതാ സമാജം, യുവജനപ്രസ്ഥാനം, എം. ജി. ഓ സി. എസ്‌. എം, ആമോസ്സ്‌ എന്നീ സംഘടനകളെ പ്രതിനിധീകരിച്ചും ചടങ്ങിൽ സ്വീകരണം നൽകി.

മറുപടി പ്രസംഗത്തിൽ ആത്മ-ശരീര-മനസ്സുകളുടെ വിശുദ്ധീകരണത്തിനും, ജീവിതത്തെ ക്രമപ്പെടുത്തുന്നതിനും വലിയ നോമ്പിന്റെ ദിനങ്ങൾ സഹായകമാകട്ടെ എന്നാശംസിക്കുകയും ഇടവക നൽകിയ ഊഷ്മള സീകരണത്തിന്‌ തിരുമേനി നന്ദി അറിയിക്കുകയും ചെയ്തു. ഇടവക സെക്രട്ടറി ബിജു പരുമല കൃതജ്ഞത രേഖപ്പെടുത്തി. ട്രസ്റ്റി ജാബ്സൺ വർഗീസ്‌, കോ-ട്രസ്റ്റി ബിനു ജോസഫ്‌ കുഞ്ചാറ്റിൽ എന്നിവർ സന്നിഹിതരായിരുന്നു

RELATED NEWS
അതു കൊണ്ടു നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ചു എന്റെ വിധികൾ പ്രമാണിച്ചു ആചരിക്കേണം; എന്നാൽ നിങ്ങൾ ദേശത്തു നിർഭയം വസിക്കും.
- ലേവ്യപുസ്തകം 25:18
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാളിൽ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന്നു അവൻ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും.
- കൊരിന്ത്യർ 1
യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു.
- ആവർത്തനം - അദ്ധ്യായം 31: 8
യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും.
- മത്തായി 7:7