FLASHNEWS
OUR ORGANISATIONS NEWS
മസ്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് മഹാ ഇടവക സൺ‌ഡേ സ്ക്കൂൾ 36-മത് വാർഷിക ആഘോഷങ്ങൾ നടത്തി.

മസ്കറ്റ്: മസ്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് മഹാ ഇടവക സൺ‌ഡേ സ്ക്കൂളിന്റെ 36-മത് വാർഷിക ആഘോഷങ്ങൾ നടത്തി. വാർഷികാഘോഷ പരിപാടികളുടെ സമ്മേളനത്തിൽ പ്രശസ്ത ശാസ്‌ത്രജ്ഞന്‍ ഡോ. എസ്സ്. നമ്പി നാരായണൻ മുഖാതിഥിയായിരുന്നു. മുൻ ISRO അഡ്വാൻസ്ഡ് ടെക്നോളജി ആൻഡ് പ്ലാനിംഗ് ഡയറക്ടറുമാണ് എസ്. നമ്പി നാരായണൻ.

ഭാരതത്തിന്റെ സ്‌പേസ് മിഷൻ പ്രവർത്തനങ്ങളെക്കുറിച്ചും ശാസ്ത്ര ലോകത്തെയും പഠനകാലത്തെയും സ്വന്തം അനുഭവങ്ങളും പങ്കുവച്ച് കുട്ടികൾക്കും മാതാപിതാക്കൾക്കും ആവേശമായി.

നാളെയുടെ വാഗ്ദാനങ്ങളാണ് ഇന്നത്തെ കുട്ടികൾ. ശാസ്ത്ര സാങ്കേതികം, എൻജിനീറിങ്ങ്, മെഡിക്കൽ, രാഷ്ട്ര മീമാംസ, കലാ സാംസ്കാരികം തുടങ്ങി ഏത് വിഷയങ്ങളിലാണ് കുട്ടികളുടെ അഭിരുചികൾ എന്ന് മനസ്സിലാക്കി ഭാവി നിർണ്ണയിക്കുവാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. അമേരിക്കയിലെ പ്രിൻസ്ടൺ യൂണിവേഴ്സിറ്റിയിൽ നാസയുടെ ഫെല്ലോഷിപ്പോടെ പഠനം നടത്തുന്ന കാലത്ത് ക്രിസ്ത്യൻ മിഷനറിമാരുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്നതും കേരളത്തിലെ തുമ്പയിൽ ക്രിസ്ത്യൻ സഭയുടെ സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്ന സ്ഥലം ഐ എസ് ആർ ഓ യുടെ പ്രവർത്തനങ്ങൾക്കായി നൽകിയ സംഭവവും പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് അദ്ദേഹം പങ്ക് വച്ചു.

ലോകം അറിയപ്പെടുന്ന ശാസ്ത്രഞ്ജന്മാരിലൊരാളായ ശ്രീ. നമ്പി നാരായണന്റെ സാന്നിധ്യം ഇടവകയുടെ ചരിത്രത്തിലെ ധന്യമായ നിമിഷങ്ങളിലൊന്നായിരുന്നു. ഇടവകയുടെ സ്നേഹോപഹാരം ചടങ്ങിൽ അദ്ദേഹത്തിന് സമ്മാനിച്ചു. ഔദ്യോഗിക ജീവിതത്തിനിടെയുണ്ടായ തീവ്രമായ ജീവിതാനുഭവങ്ങളും താണ്ടിയ ദുരിതപർവ്വങ്ങളും ആരുടേയും മനസ്സിനെ നൊമ്പരപ്പെടുത്തുന്നതായിരുന്നു. അതിജീവനവും ഏതൊരു പ്രതിസന്ധിയിലും തളർന്നു പോകാതെ സത്യത്തിനും നീതിക്കും വേണ്ടി പോരാടാനുള്ള കരുത്തും ഏതൊരാൾക്കും പ്രചോദിതമാണ്.

റൂവി സെന്റ്. തോമസ് ചർച്ചിൽ നടന്ന ചടങ്ങിൽ ഇടവക വികാരി ഫാ. ജേക്കബ് മാത്യു അദ്ധ്യക്ഷത വഹിച്ചു. അസ്സോസിയേറ്റ് വികാരി ഫാ. ബിജോയ് വർഗീസ്, ഇടവക ട്രസ്റ്റി ബിജു പരുമല, മുൻ സെക്രട്ടറി മനോജ് മാത്യു, സഭാ മാനേജിംഗ് കമ്മറ്റി അംഗം ഗീവർഗീസ് യോഹന്നാൻ, സണ്ടേസ്കൂൾ മുൻ ഹെഡ് മിസ്ട്രസ് മോളി എബ്രഹാം എന്നിവർ സംസാരിച്ചു. ആധുനികതയുടെ അതിപ്രസരവും മാധ്യമങ്ങളുടെ സ്വാധീനവും ലഹരിയോടുള്ള ആസക്തിയും പരിഷ്കാര സമ്പന്നതയോടുള്ള അഭിനിവേശവും പുതിയ തലമുറയിൽ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ വിശുദ്ധ ഗ്രന്ഥങ്ങളെ സംബന്ധിച്ചും സഭയുടെ ചരിത്രവും വിശ്വാസവും പാരമ്പര്യങ്ങളും പൈതൃകവും ബാല്യത്തിൽ തന്നെ കുട്ടികൾക്ക് പകർന്നു നൽകുന്നതിനും ആത്മീയതയിലും ക്രൈസ്തവ മൂല്യങ്ങളിലധിഷ്ഠിതവുമായ ജീവിതശൈലി രൂപപ്പെടുത്തുന്നതിലും സണ്ടേസ്കൂൾ പ്രസ്ഥാനം വഹിക്കുന്ന പങ്ക് നിർണായകമാണെന്ന് ചടങ്ങിൽ പ്രസംഗിച്ചവർ അനുസ്മരിച്ചു.

ഹെഡ് മിസ്ട്രസ് സാറാ റോയ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഇടവക കോ-ട്രസ്റ്റി ജാബ്‌സൺ വർഗീസ്, സെക്രട്ടറി ബിനു കുഞ്ചാറ്റിൽ, മുൻ ട്രസ്റ്റി മാത്യു വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു. കൺവീനർമാരായ മേരി മാത്യു സ്വാഗതവും; സാറാ മെറീനാ മാത്യു നന്ദിയും അർപ്പിച്ചു. തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി.

RELATED NEWS
അതു കൊണ്ടു നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ചു എന്റെ വിധികൾ പ്രമാണിച്ചു ആചരിക്കേണം; എന്നാൽ നിങ്ങൾ ദേശത്തു നിർഭയം വസിക്കും.
- ലേവ്യപുസ്തകം 25:18
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാളിൽ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന്നു അവൻ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും.
- കൊരിന്ത്യർ 1
യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു.
- ആവർത്തനം - അദ്ധ്യായം 31: 8
യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും.
- മത്തായി 7:7