FLASHNEWS
ലോക പരിസ്‌ഥിതിദിനം ( World Environment Day )ആചരിച്ചു I വി. ഗീവർഗ്ഗീസ് സഹദായുടെ പെരുന്നാൾ I മർത്തമറിയം സമാജം പ്രവർത്തന ഉദ്‌ഘാടനം I ഓശാന ശുശ്രുഷ നടത്തപ്പെട്ടു I കാതോലിക്കദിനാഘോഷം I അഭി. ഡോ . യൂഹാനോൻ മാർ തേവോദോറസ് തിരുമേനിക്ക് സ്വികരണം നൽകി I വിശുദ്ധവാര ശുശ്രുഷകൾക്ക് അഭി. ഡോ . യൂഹാനോൻ മാർ തേവോദോറസ് തിരുമേനി I യുവജന പ്രസ്ഥാനത്തിൻറെ 2019- 20 പ്രവൃത്തി വർഷത്തെ പ്രവർത്തനോദ്ഘാടനവും, പൊതുസമ്മേളനവും I മഹായിടവകയുടെ പുതിയ ഭരണസാരഥികൾക്ക് എല്ലാവിധ ആശംസകളും I മഹായിടവകയിൽ യുവജനസംഗമം 2019 നടത്തപ്പെട്ടു I യുവജനസംഗമം 2019 I തണൽ ജീവകാരുണ്യ പദ്ധതിയുടെ സമാപനവും പുരസ്‌കാര ദാനവും മഹായിടവകയിൽ നടത്തപ്പെട്ടു. I ഡയാലിസിസ് യൂണിറ്റുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. I കുനിഗൽ സെന്റ്. ഗ്രീഗോറിയോസ് ദയാഭാവന് മസ്കറ്റ് മഹാ ഇടവകയുടെ ധനസഹായം കൈമാറി I ഡയാലിസിസ് യുണിറ്റ് സമർപ്പണവും ഫലകം അനാച്ഛാദനവും. I
OUR ORGANISATIONS NEWS
ലോക പരിസ്‌ഥിതിദിനം ( World Environment Day )ആചരിച്ചു

മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്‌തവ യുവജന പ്രസ്‌ഥാനത്തിന്റെ ആഭിമുഖ്യത്തിൽ മഹാഇടവകയിൽ ലോക പരിസ്‌ഥിതിദിനം വിപുലമായ പരിപാടികളോടുകൂടി ആചരിച്ചു. സെൻറ് തോമസ് ദേവലയത്തിൽ വിശുദ്ധ കുർബാനക്ക് ശേഷം നടന്ന ചടങ്ങിൽ ഇടവകാംഗമായ ശ്രീ. സബീഷ് വർഗീസീനും കുടുംബത്തിനും വൃക്ഷത്തൈ നൽകിക്കൊണ്ട് പരിസ്ഥിതി ദിനാഘോഷത്തിന് തുടക്കം കുറിച്ചു. മഹാ ഇടവകയുടെ മുൻപിൽ വൃക്ഷത്തൈ നടുകയും വിവിധ തരം വൃക്ഷതൈകൾ ഇടവക ജനങ്ങൾക്കായി വിതരണം ചെയ്തു. സൺ‌ഡേ സ്കൂൾ തലത്തിലും ഇടവക ജനങ്ങൾക്കുമായി നടത്തിയ ചിത്രരചനാ മത്സരത്തിന് ലഭിച്ച ചിത്രങ്ങളുടെ പ്രദർശനവും നടത്തി. ഇടവക തലത്തിൽ നിന്നും വളരെ മികച്ച പ്രതികരണമാണ് ചിത്രരചനാ മത്സരത്തിന് ലഭിച്ചത് . തുടർന്ന് മഹാ ഇടവകയിൽ ബഹു. പി.ഒ. മത്തായി അച്ചന്റ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ "Beat Air Pollution" എന്ന ഈ വർഷത്തെ ചിന്താവിഷയത്തെ ആസ്പദമാക്കി മുംബൈ ഭദ്രാസനത്തിലെ റോഹ സെ. പീറ്റേഴ്സ് & സെ. പോൾസ് ഇടവക വികാരി ബഹു. അലിൻ ജോസഫ് അലക്സ് അച്ചൻ പരിസ്‌ഥിതിദിന സന്ദേശം നൽകി. വായു മലിനീകരണത്തിന്‍റെ ഗുരുതര പാരിസ്‌ഥിതിക പ്രത്യാഘാതങ്ങളെ സംബന്ധിച്ച് പ്രതിപാദിച്ചു. വായുവും ജലവും മണ്ണും മലിനമാകുന്നത് മനുഷ്യരാശിക്ക് മുഴുവനും ജീവജാലങ്ങൾക്കും ഭീക്ഷണി ആയി മാറുന്നു. വായു മലിനീകരണം കുറയ്ക്കുവാൻ വേണ്ട മാർഗങ്ങൾ അദ്ദേഹം നിർദ്ദേശിച്ചു. ഇടവക അസ്സോസിയേറ്റ് വികാരി ബഹു. ബിജോയി വർഗീസ് അച്ചൻ, ഇടവക സെക്രട്ടറി ശ്രീ. പ്രദീപ് വർഗീസ്, ഭദ്രാസന കൗൺസിൽ അംഗം ശ്രീ. ബോബൻ മാത്യു തോമസ് എന്നിവർ ആശംസകൾ അറിയിച്ചു. പ്രശസ്ത സാഹിത്യകാരൻ ശ്രീ. ശ്രീകുമാർ വെൺമണി ചിത്രരചനാ മത്സരത്തിന്റെ ജേതാക്കളെ പ്രഖ്യാപിച്ചു. ചിത്ര രചനയിൽ പങ്കെടുത്ത എവർക്കും പ്രോത്സാഹന സമ്മാനം നൽകി. ഇടവക ട്രസ്റ്റി ശ്രീ. ജോൺ തോമസ്, കോ- ട്രസ്റ്റി ശ്രീ. സാബു ചാണ്ടി എന്നിവർ സന്നിഹിതരായിരുന്നു. യുവജന പ്രസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. ബിജു മാത്യു, സെക്രട്ടറി ശ്രീ. ആകാശ് മാത്യു വർഗീസ്, ജോ. സെക്രട്ടറി ശ്രീ. ലിജോ ജോസഫ്, കൺവീനേഴ്സ് ശ്രീ ബിപിൻ ബാബു വർഗീസ്, ശ്രീ.ജസ്റ്റിൻ സാമുവേൽ എന്നിവർ നേതൃത്വം നൽകി

RELATED NEWS
അതു കൊണ്ടു നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ചു എന്റെ വിധികൾ പ്രമാണിച്ചു ആചരിക്കേണം; എന്നാൽ നിങ്ങൾ ദേശത്തു നിർഭയം വസിക്കും.
- ലേവ്യപുസ്തകം 25:18
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാളിൽ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന്നു അവൻ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും.
- കൊരിന്ത്യർ 1
യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു.
- ആവർത്തനം - അദ്ധ്യായം 31: 8
യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും.
- മത്തായി 7:7