FLASHNEWS
OUR ORGANISATIONS NEWS
ആഗോളതാപനത്തിനെതിരായി മാർ ഗ്രീഗോറിയോസ്‌ ഓർത്തഡോൿസ് ക്രൈസ്തവ യുവജനപ്രസ്ഥാനം!

മാർ ഗ്രീഗോറിയോസ്‌ ഓർത്തഡോൿസ് ക്രൈസ്തവ യുവജനപ്രസ്ഥാനം, മസ്‌ക്കറ്റ്‌ യൂണിറ്റിന്റെ നേത്ര്വത്തത്തിൽ ഇടവകയിൽ ലോക പരിസ്ഥിതി ദിനം ജൂൺ 9-നു ആഘോഷിച്ചു. വൃക്ഷ തൈ നടീലിനും, സത്യപ്രതിജ്ഞക്കും ശേഷം ഡോക്യുമെന്ററി പ്രദർശനവും, ചിത്ര പ്രദർശ്ശനവും, സെമിനാറും നടന്നു.

എല്ലാ മനുഷ്യര്‍ക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവ വൈവിദ്ധ്യത്തിന്‍റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട് എന്ന സങ്കല്‍പ്പമാണ് ലോക പരിസ്ഥിതി ദിനത്തിന്‍റെ കാതല്‍. പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെതിരായും വന നശീകരണത്തിനെതിരായും പ്രവൃത്തിക്കുകയാണ് പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കാനുള്ള ഒരു മാര്‍ഗ്ഗം. ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസ കേന്ദ്രമായി നിലനിര്‍ത്തുകയും സുഖദവും ശീതളവുമായ ഒരു ഹരിതകേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ്.

സാഹിത്യകാരനും, കഥാകൃത്തുമായ K. P. R. വള്ളികുന്നം മുഖ്യ പ്രഭാഷകനായിരുന്നു. ഇടവക വികാരി ബഹു. ജേക്കബ്‌ മാത്യു അച്ചനും, സഹവികാരിയും യൂണിറ്റ്‌ വൈസ്‌ പ്രസിഡന്റുമായ ബഹു. കുരിയാക്കോസ്‌ വർഗ്ഗീസ് അച്ചൻ, യുവജനപ്രസ്ഥാനം സെക്രട്ടറി ശ്രീ. അജു തോമസ്, ജോ. സെക്രട്ടറി ശ്രീ. നിബു , ട്രെഷ്റർ ശ്രീ. റ്റിജൊ തോമസ്‌, ‌ പ്രോഗ്രാം കൺവീനർ ശ്രീ. ബിപിൻ ബി. വർഗ്ഗീസ്‌ എന്നിവർ നേതൃത്വം നൽകി.

RELATED NEWS
അതു കൊണ്ടു നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ചു എന്റെ വിധികൾ പ്രമാണിച്ചു ആചരിക്കേണം; എന്നാൽ നിങ്ങൾ ദേശത്തു നിർഭയം വസിക്കും.
- ലേവ്യപുസ്തകം 25:18
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാളിൽ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന്നു അവൻ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും.
- കൊരിന്ത്യർ 1
യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു.
- ആവർത്തനം - അദ്ധ്യായം 31: 8
യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും.
- മത്തായി 7:7