FLASHNEWS
OUR ORGANISATIONS NEWS
ഗ്രീഗോറിയോസ് ഓർത്തഡോൿസ് മഹാ ഇടവകയിൽ യുവജന പ്രസ്ഥാനത്തിന്റെ 2017-2018 വർഷത്തിന്റെ പ്രവർത്തന ഉദ്ഘാടനം അഭി. സക്കറിയാസ് മാർ അപ്രേം തിരുമനസ്സിന്റെ മഹനീയ സാന്നിധ്യത്തിൽ നടത്തപ്പെട്ടു.

മസ്കറ്: മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് മഹാ ഇടവകയിലെ യുവജന പ്രസ്ഥാനത്തിന്റെ 2017-2018 വർഷത്തിന്റെ പ്രവർത്തന ഉദ്ഘാടനം അഭി. സക്കറിയാസ് മാർ അപ്രേം തിരുമനസ്സിന്റെ മഹനീയ സാന്നിധ്യത്തിൽ നടത്തപ്പെട്ടു. വിശുദ്ധ കുർബ്ബാനക്ക് ശേഷം നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ഇടവകയുടെ ഭാരവാകികളും, ഭദ്രാസന കൌൺസിൽ അംഗം ശ്രീ. ബോബൻ മാത്യു തോമസ്, പ്രസ്ഥാനത്തിന്റെ സെക്രട്ടറി ശ്രീ. അജു തോമസ്, ജോയിന്റ് സെക്രട്ടറി ശ്രീ. നിബു വർഗ്ഗീസ്, ട്രെഷറർ ശ്രീ. ടിജോ തോമസ്, പ്രസ്ഥാനത്തിന്റെ 2017-18 വർഷത്തെ കമ്മിറ്റി അംഗങ്ങളും മറ്റു പ്രസ്ഥാന അംഗങ്ങളും പങ്കെടുത്ത യോഗത്തിൽ പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് ഫാ. ജേക്കബ് മാത്യു അച്ചൻ അദ്ധ്യക്ഷത വഹിക്കുകയും വൈസ്. പ്രസിഡന്റ് ഫാ. കുര്യാക്കോസ് വർഗ്ഗീസ് അച്ചൻ ആശംസകൾ അറിയിച്ചും സംസാരിച്ചു. ഈ വർഷത്തെ മെംബർഷിപ് ഉദ്ഘാടനം അഭി. തിരുമനസ്സു ശ്രീ. സിജോ തോമസിനു നൽകികൊണ്ട് നിർവഹിച്ചു. അഭി. തിരുമനസ്സിന്റെ സാന്നിദ്ധ്യവും വാക്കുകളും പ്രസ്ഥാന അംഗങ്ങൾക്ക് ഒരു വലിയ അനുഗ്രഹമായി തീർന്നു എന്നു പ്രസ്ഥാനത്തിന്റെ സെക്രട്ടറി ശ്രീ. അജു തോമസ് തന്റെ നന്ദി പ്രസംഗത്തിൽ അറിയിച്ചു. ഏപ്രിൽ 28-നു നടക്കുന്ന പ്രസ്ഥാനത്തിന്റെ മീറ്റിംഗിൽ 2017 – 18 പ്രവർത്തി വർഷത്തെ ബഡ്‌ജറ് അവതരിപ്പിക്കും എന്നു പ്രസിഡന്റ് അറിയിച്ചു.

RELATED NEWS
അതു കൊണ്ടു നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ചു എന്റെ വിധികൾ പ്രമാണിച്ചു ആചരിക്കേണം; എന്നാൽ നിങ്ങൾ ദേശത്തു നിർഭയം വസിക്കും.
- ലേവ്യപുസ്തകം 25:18
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാളിൽ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന്നു അവൻ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും.
- കൊരിന്ത്യർ 1
യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു.
- ആവർത്തനം - അദ്ധ്യായം 31: 8
യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും.
- മത്തായി 7:7