OUR ORGANISATIONS NEWS
എട്ടുനോമ്പാചരണവും കൺവൻഷനും (VIRTUAL CONVENTION)

പരിശുദ്ധ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ....

എട്ടുനോമ്പാചരണവും കൺവൻഷനും (VIRTUAL CONVENTION)

മസ്‌ക്കറ്റ്: വിശുദ്ധ ദൈവമാതാവിന്റെ ജനനപെരുന്നാളിനോടനുബന്ധിച്ച് മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് മഹായിടവക യുവജനപ്രസ്‌ഥാനത്തിന്റെ ആഭിമുഖ്യത്തിൽ എട്ടുനോമ്പാചരണവും കൺവൻഷനും 2020 ഓഗസ്റ്റ് 31, സെപ്റ്റംബർ 4, 5, 6 തീയതികളിൽ വൈകിട്ട് 07:30 മുതൽ സന്ധ്യാനമസ്ക്കാരം, ഗാനശുശ്രുഷ, വചനശുശ്രുഷ, സമർപ്പണ പ്രാർത്ഥന എന്നിവയോട് കൂടി നടത്തപ്പെടുന്നു. വചനശുശ്രൂഷക്ക് മലങ്കര സഭയിലെ അനുഗ്രഹീത പ്രസംഗകരായ റവ. ഫാ. സ്‌പെൻസർ കോശി, റവ. ഫാ. ജോജി കെ ജോയി, റവ. ഫാ. സി. വി ഉമ്മൻ, റവ. ഫാ. ഷാലു ലൂക്കോസ് എന്നിവർ നേതൃത്വം നൽകും. കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ ZOOM Application മുഖേനെ ക്രമീകരിക്കുന്ന VIRTUAL കൺവൻഷന്റെ ലിങ്ക് അതാതു ദിവസം രാവിലെ ഏവർക്കും അയക്കുന്നതാണ്.

എല്ലാ വിശ്വാസികളും കൃത്യസമയത്ത് തന്നെ കൺവൻഷനിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

എന്ന്

കൺവീനേഴ്‌സ്

RELATED NEWS
അതു കൊണ്ടു നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ചു എന്റെ വിധികൾ പ്രമാണിച്ചു ആചരിക്കേണം; എന്നാൽ നിങ്ങൾ ദേശത്തു നിർഭയം വസിക്കും.
- ലേവ്യപുസ്തകം 25:18
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാളിൽ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന്നു അവൻ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും.
- കൊരിന്ത്യർ 1
യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു.
- ആവർത്തനം - അദ്ധ്യായം 31: 8
യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും.
- മത്തായി 7:7