FLASHNEWS
ലോക പരിസ്‌ഥിതിദിനം ( World Environment Day )ആചരിച്ചു I വി. ഗീവർഗ്ഗീസ് സഹദായുടെ പെരുന്നാൾ I മർത്തമറിയം സമാജം പ്രവർത്തന ഉദ്‌ഘാടനം I ഓശാന ശുശ്രുഷ നടത്തപ്പെട്ടു I കാതോലിക്കദിനാഘോഷം I അഭി. ഡോ . യൂഹാനോൻ മാർ തേവോദോറസ് തിരുമേനിക്ക് സ്വികരണം നൽകി I വിശുദ്ധവാര ശുശ്രുഷകൾക്ക് അഭി. ഡോ . യൂഹാനോൻ മാർ തേവോദോറസ് തിരുമേനി I യുവജന പ്രസ്ഥാനത്തിൻറെ 2019- 20 പ്രവൃത്തി വർഷത്തെ പ്രവർത്തനോദ്ഘാടനവും, പൊതുസമ്മേളനവും I മഹായിടവകയുടെ പുതിയ ഭരണസാരഥികൾക്ക് എല്ലാവിധ ആശംസകളും I മഹായിടവകയിൽ യുവജനസംഗമം 2019 നടത്തപ്പെട്ടു I യുവജനസംഗമം 2019 I തണൽ ജീവകാരുണ്യ പദ്ധതിയുടെ സമാപനവും പുരസ്‌കാര ദാനവും മഹായിടവകയിൽ നടത്തപ്പെട്ടു. I ഡയാലിസിസ് യൂണിറ്റുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. I കുനിഗൽ സെന്റ്. ഗ്രീഗോറിയോസ് ദയാഭാവന് മസ്കറ്റ് മഹാ ഇടവകയുടെ ധനസഹായം കൈമാറി I ഡയാലിസിസ് യുണിറ്റ് സമർപ്പണവും ഫലകം അനാച്ഛാദനവും. I
OUR ORGANISATIONS NEWS
മൂല്യബോധവും സാമൂഹികപ്രതിബദ്ധതയുമുള്ള സമൂഹത്തെ വാർത്തെടുക്കുക ; ഡോ. രജിത്ത് കുമാർ

മസ്കത്ത്: ആധുനികതയുടെ അതിപ്രസരത്തിൽ പുതുതലമുറയിൽ നിന്നും മൂല്യബോധവും സാമൂഹികപ്രതിബദ്ധതയും അന്യമാകുന്ന പശ്ചാത്തലത്തിൽ അവയെ വീണ്ടെടുക്കാനുള്ള മാർഗ്ഗങ്ങൾ അനിവാര്യമാണെന്ന് പ്രമുഖ അധ്യാപകനും വാഗ്മിയും എഴുത്തുകാരനും കൗൺസിലറുമായ ഡോ. രജിത്ത് കുമാർ. മസ്കത്ത് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിലെ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കുടുംബസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ജീവിത യാഥാർഥ്യങ്ങൾ” എന്നതായിരുന്നു ഈ വർഷത്തെ ചിന്താവിഷയം.

നമ്മുടെ നാടിന്റെ തനത് സംസ്കാരവും പാരമ്പര്യവും മറന്ന് പാശ്ചാത്യ സംസ്കാരവും പുത്തൻ ജീവിത ശൈലിയും അനുവർത്തിക്കുവാനുള്ള വ്യഗ്രതയിലാണ് പുതുതലമുറ. നവമാധ്യമങ്ങളുടെയും വിവരസാങ്കേതിക വിദ്യയുടെയും സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനു പകരം ദുരുപയോഗം ചെയ്യുന്ന പ്രവണത വർദ്ധിക്കുന്നു. മാതാപിതാക്കളോടുപോലും കടപ്പാടും സ്നേഹവും കുറഞ്ഞു വരുന്നു. വൃദ്ധസദനങ്ങളും അനാഥാലയങ്ങളും വർദ്ധിച്ചുവരുന്നു. മൂല്യബോധവും സാമൂഹികപ്രതിബദ്ധതയുമുള്ള സമൂഹത്തെ വാർത്തെടുക്കാൻ എല്ലാ ശ്രമങ്ങളും ഉണ്ടാകണം. ഇതിനായി മൂല്യാധിഷ്ഠിത വിദ്യാഭാസ സമ്പ്രദായവും ബോധവത്ക്കരണവും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കാൻസർ പോലെയുള്ള മാരകരോഗങ്ങൾക്ക് പ്രധാന കാരണം പുത്തൻ ഭക്ഷ്യസംസ്കാരമാണ്. മാറുന്ന വസ്ത്രധാരണ ശൈലി പോലും വ്യക്തിയുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കുന്നതായും സമൂഹത്തിന്റെ നന്മ ലക്ഷ്യമാക്കി ഇത്തരം കാര്യങ്ങൾ തുറന്നു പറഞ്ഞതിൽ ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു.

റൂവി സെന്റ്. തോമസ് പള്ളിയിൽ വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം നടന്ന കുടുംബസംഗമം ഇടവക വികാരി ഫാ. ജേക്കബ് മാത്യു ഉദ്ഘാടനം ചെയ്തു. അസ്സോസിയേറ്റ് വികാരി ഫാ. കുര്യാക്കോസ് വർഗീസ്, ഇടവക ട്രസ്റ്റി ബിജു ജോർജ്, കോ-ട്രസ്റ്റി സാജൻ സി വർഗീസ്, സെക്രട്ടറി ബെൻസൺ സ്കറിയ, സഭാ മാനേജിംഗ് കമ്മറ്റി അംഗം പി. കെ കോശി, ഭദ്രാസന കൗൺസിൽ അംഗം മാമ്മൻ ജോർജ്, യുവജനപ്രസ്ഥാനം ഭാരവാഹികളായ ബിജു വർഗീസ്, പ്രദീപ് വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു. വിഷയാവതരണം, പൊതുചർച്ച, ചോദ്യോത്തര പരിപാടി എന്നിവയും കോൺഫറൻസിന്റെ ഭാഗമായി നടത്തി. കൺവീനർ ജോൺ തോമസ് പരിപാടികൾക്ക് നേതൃത്വം നൽകി.

RELATED NEWS
അതു കൊണ്ടു നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ചു എന്റെ വിധികൾ പ്രമാണിച്ചു ആചരിക്കേണം; എന്നാൽ നിങ്ങൾ ദേശത്തു നിർഭയം വസിക്കും.
- ലേവ്യപുസ്തകം 25:18
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാളിൽ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന്നു അവൻ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും.
- കൊരിന്ത്യർ 1
യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു.
- ആവർത്തനം - അദ്ധ്യായം 31: 8
യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും.
- മത്തായി 7:7