FLASHNEWS
CHURCH NEWS
വി. കുര്‍ബ്ബാന മുടങ്ങിയതില്‍ ഓര്‍ത്തഡോക്സ് സഭ പ്രതിഷേധിച്ചു.

കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ നെച്ചൂര്‍ സെന്‍റ് തോമസ് പളളിയില്‍ ആഗസ്റ്റ് 6-ാം തീയതി ഞായറാഴ്ച്ച വി. കുര്‍ബ്ബാന അര്‍പ്പിക്കാന്‍ എത്തിയ വികാരി ഫാ. ജോസഫ് മനയലിനെയും വിശ്വാസികളെയും അകാരണമായി തടയുകയും വി. കുര്‍ബ്ബാന മുടങ്ങാന്‍ ഇടയാക്കുകയും ചെയ്ത പോലീസ് അധികൃതരുടെ നടപടിയില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭ പ്രതിഷേധിച്ചു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ കോട്ടയം പഴയ സെമിനാരിയില്‍ ചേര്‍ന്ന സഭാ മാനേജിംഗ് കമ്മിറ്റി യോഗം അംഗീകരിച്ച പ്രമേയത്തില്‍ പോലീസ് നടപടി നിയമനിഷേധവും സുപ്രീംകോടതി വിധിയുടെ ലംഘനവുമാണെന്ന് അഭിപ്രായപ്പെട്ടു.

RELATED NEWS
അതു കൊണ്ടു നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ചു എന്റെ വിധികൾ പ്രമാണിച്ചു ആചരിക്കേണം; എന്നാൽ നിങ്ങൾ ദേശത്തു നിർഭയം വസിക്കും.
- ലേവ്യപുസ്തകം 25:18
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാളിൽ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന്നു അവൻ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും.
- കൊരിന്ത്യർ 1
യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു.
- ആവർത്തനം - അദ്ധ്യായം 31: 8
യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും.
- മത്തായി 7:7