ചെങ്ങരൂര്‍ മഞ്ഞനാംകുഴിയില്‍ എം. പി. ചാണ്ടപ്പിള്ളയുടെ പുത്രനായി 16-9-1952 ല്‍ ജനിച്ചു. പ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രസംഗകന്‍, ധ്യാനഗുരു. ദീര്‍ഘകാലം ഓര്‍ത്തഡോക്സ് വിദ്യാര്‍ത്ഥിപ്രസ്ഥാനം ഹോസ്റ്റലുകളുടെ വാര്‍ഡന്‍. പിന്നീട് വിദ്യാര്‍ത്ഥിപ്രസ്ഥാനം ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.
2005 മാര്‍ച്ച് 5-ന് മേല്പട്ടസ്ഥാനമേറ്റു. ആദ്യം മലബാര്‍ ഭദ്രാസനത്തിന്‍റെ അസിസ്റ്റന്‍റ്. 2006-ല്‍ പൂര്‍ണ്ണ ചുമതല. ഓര്‍ത്തഡോക്സ് സ്റ്റഡി ബൈബിള്‍ പ്രൊജക്ടിന്‍റെ കണ്‍വീനര്‍. മികച്ച സംഘാടകന്‍. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്‍റെ കോട്ടയത്തെ കേന്ദ്ര ഓഫീസ് പുതുക്കിപ്പണിയിച്ചു. അതിനോടു സമീപമുള്ള സ്ഥലം വാങ്ങി കെയ്റോസ് എന്ന അന്തര്‍ദേശീയ വിദ്യാര്‍ത്ഥി മന്ദിരവും ഫ്ളാറ്റ് സമുച്ചയവും പണിയിക്കുന്നതിന് നേതൃത്വം നല്‍കി.
ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സ്വന്ത നിലയ്ക്കും വിദ്യാര്‍ത്ഥിപ്രസ്ഥാനം മുഖാന്തിരവും നടത്തി. രക്തദാന പ്രസ്ഥാനത്തിന്‍റെ പ്രമുഖ നേതാവ്. മര്‍ത്തമറിയം സമാജത്തിന്‍റെ പ്രസിഡണ്ടും വിദ്യാര്‍ത്ഥിപ്രസ്ഥാനത്തിന്‍റെ വൈസ് പ്രസിഡണ്ടുമായി പ്രവര്‍ത്തിച്ചു.