സംസ്ക്കാരങ്ങളുടെ സമന്വയമാണ് ഇന്നത്തെ ആവശ്യമെന്നും ബഹുസ്വരത നിലനിര്‍ത്തിക്കൊണ്ട് തന്നെ ദേശീയ ഐക്യം സാധ്യമാക്കണമെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. മലങ്കര ഓര്‍ത്തഡോക്സ് സഭ ബ്രഹ്മവാര്‍ ഭദ്രാസനത്തിന്‍റെ മംഗലാപുരം കംങ്കനാടില്‍ പണിയുന്ന പുതിയ ആസ്ഥാന മന്ദിരത്തിന് ശിലാസ്ഥാപനം നടത്തി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി മംഗലാപുരത്ത് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉപകരിക്കുന്ന ഗൈഡന്‍സ് സെന്‍ററായി പുതിയ കേന്ദ്രം പ്രവര്‍ത്തിക്കണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ നിര്‍ദ്ദേശിച്ചു. പഴയ പള്ളികളുടെ തനിമ പരിരക്ഷിച്ചുകൊണ്ട് വേണം പുതിയ ആലയങ്ങള്‍ പണിയാനെന്ന് മംഗലാപുരം എം.എല്‍.എ. ജെ.ആര്‍. ലോബോ അഭിപ്രായപ്പെട്ടു. സഖറിയ മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്താ, യാക്കോബ് മാര്‍ ഏലിയാസ് മെത്രാപ്പോലീത്താ, ജെ.ആര്‍. ലോബോ എം.എല്‍.എ, ഫാ. ഡോ. എം. ഒ. ജോണ്‍, ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, അഡ്വ. ബിജു ഉമ്മന്‍, ഫാ. കുറിയാക്കോസ് തോമസ്, ഫാ. വി.സി. ജോസ് എന്നിവര്‍ പ്രസംഗിച്ചു. ഭദ്രാസന ഓഫീസ്, ചാപ്പല്‍, കോണ്‍ഫറന്‍സ് ഹാള്‍, ഡോര്‍മെറ്ററി എന്നിവ ഉള്‍ക്കൊള്ളളുന്നതാണ് പുതിയ ഭദ്രാസന കേന്ദ്രം.