മലങ്കര ഓർത്തോഡോക്സ് സഭയുടെ മലബാർ ഭദ്രാസനാധിപൻ അഭി.തെയോഫിലോസ് തിരുമേനിയുടെ കബറടക്കം കോയമ്പത്തൂർ തടാകം ക്രിസ്തു ശിഷ്യ ആശ്രമത്തിൽ. അഭി: തെയോഫിലോസ് തിരുമേനിയുടെ ഭൗതീക ശരീരം ആശുപത്രിയിൽ നിന്നും രാത്രി 9.30-ക്കു ശേഷം ഭദ്രാസന അരമനയിലേക്ക് കൊണ്ടു പോകും. രാത്രി 12-ന് ശേഷം കോഴിക്കോട് കത്തീഡ്രൽ പള്ളിയിലേക്ക് ഭൗതീക ശരീരം കൊണ്ടു പോകും. നാളെ 11 മണിക്കു ശേഷം കോയമ്പത്തൂർ തടാക ആശ്രമത്തിലേക്ക് വിലാപയാത്ര ആരംഭിക്കും.വ്യാഴാഴ്ച 10 മണിക്ക് കബറടക്ക ശുശ്രൂഷ തടാക ആശ്രമത്തിൽ ആരംഭിക്കും.