പൗരസ്ത്യ ഓര്‍ത്തഡോക്സ് സിറിയന്‍ സണ്ടേസ്ക്കൂള്‍ അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം നടന്നു. ദേവലോകം കാതോലിക്കേറ്റ് അരമന ഹാളില്‍ നടന്ന സമ്മേളനം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. ഗബ്രീയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷനായിരുന്നു. മത്സരപരീക്ഷകള്‍ക്കായി മക്കളെ ഒരുക്കുന്ന മാതാപിതാക്കളുടെയും എന്‍ട്രന്‍സ് പരിശീലകരുടെയും സ്വാധീനത്തില്‍ ആത്മീയ പഠനത്തില്‍ അശ്രദ്ധ കാണിക്കുന്ന കുട്ടികള്‍ നേരിടുന്ന ദിശാബോധ പ്രതിസന്ധി പരിഹരിക്കാന്‍ നടപടികളെടുക്കണമെന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ ഡോ. ഗബ്രീയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. കുട്ടികളുടെ ഭക്ഷണം, പഠനം എന്നീ കാര്യങ്ങളിലും അമിത ശ്രദ്ധയും ആത്മീയ കാര്യങ്ങളില്‍ അക്ഷന്ത്യവുമായ അശ്രദ്ധയും കാണിക്കുന്ന മാതാപിതാക്കളുടെ സമീപനം മാറേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് പ്രഭാഷണം നടത്തി. ഫാ. ഡോ. റജി മാത്യൂ, ഫാ. കെ. വി. തോമസ്, അഖില്‍ കോശി, രാജേഷ്, ആഷ്ലി മറിയം പുന്നൂസ്, എഫ്രേം ജോസഫ്, കരിഷ്മ എലിസബത്ത് ഗീവര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. ഡോ ചെറിയാന്‍ തോമസ് രചിച്ച ڇആരാധനകളില്‍ സങ്കീര്‍ത്തനംڈ എന്ന പുസ്തകം പരിശുദ്ധ കാതോലിക്കാ ബാവാ പ്രകാശനം ചെയ്തു.