FLASHNEWS
ലോക പരിസ്‌ഥിതിദിനം ( World Environment Day )ആചരിച്ചു I വി. ഗീവർഗ്ഗീസ് സഹദായുടെ പെരുന്നാൾ I മർത്തമറിയം സമാജം പ്രവർത്തന ഉദ്‌ഘാടനം I ഓശാന ശുശ്രുഷ നടത്തപ്പെട്ടു I കാതോലിക്കദിനാഘോഷം I അഭി. ഡോ . യൂഹാനോൻ മാർ തേവോദോറസ് തിരുമേനിക്ക് സ്വികരണം നൽകി I വിശുദ്ധവാര ശുശ്രുഷകൾക്ക് അഭി. ഡോ . യൂഹാനോൻ മാർ തേവോദോറസ് തിരുമേനി I യുവജന പ്രസ്ഥാനത്തിൻറെ 2019- 20 പ്രവൃത്തി വർഷത്തെ പ്രവർത്തനോദ്ഘാടനവും, പൊതുസമ്മേളനവും I മഹായിടവകയുടെ പുതിയ ഭരണസാരഥികൾക്ക് എല്ലാവിധ ആശംസകളും I മഹായിടവകയിൽ യുവജനസംഗമം 2019 നടത്തപ്പെട്ടു I യുവജനസംഗമം 2019 I തണൽ ജീവകാരുണ്യ പദ്ധതിയുടെ സമാപനവും പുരസ്‌കാര ദാനവും മഹായിടവകയിൽ നടത്തപ്പെട്ടു. I ഡയാലിസിസ് യൂണിറ്റുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. I കുനിഗൽ സെന്റ്. ഗ്രീഗോറിയോസ് ദയാഭാവന് മസ്കറ്റ് മഹാ ഇടവകയുടെ ധനസഹായം കൈമാറി I ഡയാലിസിസ് യുണിറ്റ് സമർപ്പണവും ഫലകം അനാച്ഛാദനവും. I
PARISH NEWS
ഫാമിലി കോൺഫെറെൻസ് "നുഹറോ 2018"

ഫാമിലി കോൺഫെറെൻസ് "നുഹറോ 2018"

മസ്‌ക്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് മഹാഇടവകയുടെ ആഭിമുഖ്യത്തിൽ 2018 ഒക്ടോബർ 19, 20 (വെള്ളി, ശനി) തീയതികളിൽ 'നുഹറോ -2018' എന്ന നാമഥേയത്തിൽ റൂവി സൈന്റ്റ് തോമസ് ദേവാലയത്തിൽ വച്ച് ഫാമിലി കോൺഫറൻസ് നടത്തപ്പെടുന്നു. പ്രസ്‌തുത കോൺഫ്രൻസിൽ അവതരണശൈലി കൊണ്ടും ആശയസമ്പുഷ്ട്ടവും ഗാംഭീര്യം നിറഞ്ഞ പ്രഭാഷണചാരുതകൊണ്ടും അനുവാചകഹൃദയങ്ങളിൽ ഇടം നേടിയ, പ്രഭാഷണ വേദികളിൽ തനത് വ്യക്‌തിമുദ്ര പതിപ്പിച്ച കേരളത്തിന്റെ മുൻ ഡി. ജി. പി ഡോ. അലക്സാണ്ടർ ജേക്കബ്, മായാജാലകലയിലൂടെ ലോക പ്രശസ്തിയാർജ്ജിച്ച പ്രമുഖ മോട്ടിവേഷണൽ പ്രഭാഷകൻ പ്രൊഫ . ഗോപിനാഥ് മുതുകാട് എന്നിവർ നേതൃത്വം നൽകുന്നു.കോൺഫ്രൻസിന്റെ ഭാഗമായി കുട്ടികൾക്കും മുതിർന്നവർക്കുമായി പ്രത്യേകം ക്ലാസുകൾ, വിഷയാധിഷ്ട്ടിത ചർച്ചകൾ, അതിഥികളുമായുള്ള ചോദ്യോത്തരാ പരിപാടി, പൊതു ചർച്ച തുടങ്ങിയവയും ക്രമീകരിച്ചിട്ടുണ്ട്. ഏറ്റവും പ്രമുഖരായ ഇരു വ്യക്‌തിത്വങ്ങളും ഒമാനിൽ ആദ്യമായി ഒരേ വേദിയിൽ അണിനിരക്കുന്നു എന്ന സവിശേഷതയോടെ നടത്തപെടുന്ന ഈ കോൺഫ്രൻസിൽ പങ്കാളികളാകുന്നതിലൂടെ ജീവിതത്തിലെ അസുലഭമായ നിമിഷങ്ങൾക്കാകും നുഹറോ -2018 വേദിയാകുമെന്നതിൽ സംശയം ഇല്ല. കോൺഫ്രൻസിന്റെ സുഗമമായ നടത്തിപ്പിനും പരിപൂർണ്ണ വിജയത്തിനുമായി ഏവരുടെയും ആത്മാർതഥാമായാ പ്രാർഥനയും സാന്നിധ്യവും പ്രതീക്ഷിച്ചു കൊള്ളുന്നു.

റെജിസ്ട്രേഷനുവേണ്ടി കൺവീനർമ്മാരായ ശ്രീ. അജി പി. റ്റി. (93880414), ശ്രീമതി. ലാലി ജോർജ് (92053589)

Please Visit the link for Online Registration: www.eventleaf.com/mgomefc

RELATED NEWS
അതു കൊണ്ടു നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ചു എന്റെ വിധികൾ പ്രമാണിച്ചു ആചരിക്കേണം; എന്നാൽ നിങ്ങൾ ദേശത്തു നിർഭയം വസിക്കും.
- ലേവ്യപുസ്തകം 25:18
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാളിൽ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന്നു അവൻ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും.
- കൊരിന്ത്യർ 1
യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു.
- ആവർത്തനം - അദ്ധ്യായം 31: 8
യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും.
- മത്തായി 7:7