FLASHNEWS
ലോക പരിസ്‌ഥിതിദിനം ( World Environment Day )ആചരിച്ചു I വി. ഗീവർഗ്ഗീസ് സഹദായുടെ പെരുന്നാൾ I മർത്തമറിയം സമാജം പ്രവർത്തന ഉദ്‌ഘാടനം I ഓശാന ശുശ്രുഷ നടത്തപ്പെട്ടു I കാതോലിക്കദിനാഘോഷം I അഭി. ഡോ . യൂഹാനോൻ മാർ തേവോദോറസ് തിരുമേനിക്ക് സ്വികരണം നൽകി I വിശുദ്ധവാര ശുശ്രുഷകൾക്ക് അഭി. ഡോ . യൂഹാനോൻ മാർ തേവോദോറസ് തിരുമേനി I യുവജന പ്രസ്ഥാനത്തിൻറെ 2019- 20 പ്രവൃത്തി വർഷത്തെ പ്രവർത്തനോദ്ഘാടനവും, പൊതുസമ്മേളനവും I മഹായിടവകയുടെ പുതിയ ഭരണസാരഥികൾക്ക് എല്ലാവിധ ആശംസകളും I മഹായിടവകയിൽ യുവജനസംഗമം 2019 നടത്തപ്പെട്ടു I യുവജനസംഗമം 2019 I തണൽ ജീവകാരുണ്യ പദ്ധതിയുടെ സമാപനവും പുരസ്‌കാര ദാനവും മഹായിടവകയിൽ നടത്തപ്പെട്ടു. I ഡയാലിസിസ് യൂണിറ്റുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. I കുനിഗൽ സെന്റ്. ഗ്രീഗോറിയോസ് ദയാഭാവന് മസ്കറ്റ് മഹാ ഇടവകയുടെ ധനസഹായം കൈമാറി I ഡയാലിസിസ് യുണിറ്റ് സമർപ്പണവും ഫലകം അനാച്ഛാദനവും. I
PARISH NEWS
തിരുപ്പിറവിയുടെ സന്ദേശവുമായി ഇരുന്നൂറോളം ഗായകർ അണിനിരന്ന മസ്കറ്റ് മഹാഇടവകയുടെ ക്രിസ്മസ് കാരൾ സന്ധ്യ.

മസ്കറ്റ്: "അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം, ഭൂമിയിൽ ദൈവപ്രസാദമുള്ളവർക്ക് സമാധാനം" പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയേശുവിന്റെ തിരുപ്പിറവിയെ ഉദ്ഘോഷിച്ച് കൊണ്ട് മാലാഖമാരുടെ സ്തുതിവചസ്സുകളെ അനുസ്മരിച്ചുകൊണ്ട് കുരുന്നുകളും മുതിർന്നവരുമായി ഇരുനൂറോളം ഗായകർ അണിനിരന്ന മസ്കറ്റ് മഹാ ഇടവകയുടെ ഈ വർഷത്തെ ക്രിസ്മസ് കാരൾ പരിപാടി അക്ഷരാർത്ഥത്തിൽ തിരുജനനത്തിന്റെയും സ്വർഗ്ഗീയ ആരാധനയുടെ പുത്തൻ അനുഭവമായി. ജൂനിയർ ക്വയറിലെ നൂറ്റിഇരുപത്തഞ്ചോളം വരുന്ന കുരുന്നുകളുടെ കണ്ഠങ്ങളിൽനിന്ന് ഒരേ സ്വരത്തിലും ഒരേ താളത്തിലും ഉതിർന്ന ഗാനങ്ങളും കാഴ്ചയും അനുസ്മരിപ്പിച്ചത് കുഞ്ഞുമാലാഖാമാരുടെ നാദവും സാന്നിധ്യമായിരുന്നു.

മലങ്കര സഭയുടെ സംഗീത വരദാനം ജോൺ സാമുവേൽ അച്ചൻ നയിച്ച സിംഫണി "കൈമ്സ് & ബെൽസ്" ആയിരുന്നു ഈ വർഷത്തെ കാരൾ പരിപാടിയുടെ പ്രധാന ആകർഷണം. ഇടവകയിലെ അറുപത്തഞ്ചോളം വരുന്ന ക്വയർ അംഗങ്ങൾ ഗാനങ്ങൾ ആലപിച്ചപ്പോൾ അത് മറക്കാനാവാത്ത അനുഭവമായി. ഒരു മാസക്കാലമായി പരിശീലിപ്പിച്ച ആരാധനാ ഗാനങ്ങളും പഴയ തലമുറയും പുതിയ തലമുറയും ഹൃദയത്തിലേറ്റുവാങ്ങിയ മികച്ച ഗാനങ്ങളും കോർത്തിണക്കികൊണ്ട് അച്ചൻ ചിട്ടപ്പെടുത്തിയ പന്ത്രണ്ടോളം ഗാനങ്ങൾ, ഒരു ഡസനിലധികം വരുന്ന പ്രൊഫഷണൽ ഓർക്കസ്‌ട്രേഷൻ സംഘത്തിന്റെ അകമ്പടിയോടെ വേദിയിൽ ആലപിച്ചപ്പോൾ ശ്രേഷ്ഠമായ സ്വർഗീയ ആരാധനയുടെ, ആത്മീയതയുടെ, കണ്ണിനും കാതിനും കുളിർമയേകിയ പറഞ്ഞറിയിക്കാനാവാത്ത അനുഭവമാണ് സമ്മാനിച്ചതെന്ന് സദസ്സ് ഒന്നടങ്കം സാക്ഷ്യപ്പെടുത്തി. നിലയ്ക്കാത്ത കരഘോഷത്തോടെയാണ് ഓരോ ഗാനവും സദസ്സ് ഏറ്റുവാങ്ങിയത്. തിരുപ്പിറവിയുടെ സന്ദേശം പ്രഘോഷിക്കുന്ന ഗാനങ്ങൾ ഉൾപ്പെടുത്തിയ ക്രിസ്മസ് സിംഫണി ഒമാനിലെ ക്രൈസ്തവ ദേവാലയങ്ങളിൽ ഇദംപ്രഥമമായി അരങ്ങേറിയ ഒന്നായിരുന്നു. സണ്ടേസ്കൂൾ കുട്ടികൾ അവതരിപ്പിച്ച തിരുജനനത്തെ അനുസ്മരിച്ചു കൊണ്ടുള്ള ടാബ്ലോ, ബൈബിൾ പാരായണം, യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടന്ന ഗൃഹാതുരത്വമുണർത്തുന്ന നാടൻ കരോൾ എന്നിവയും പരിപാടികൾക്ക് മാറ്റുകൂട്ടി. കീബോഡിൽ വിസ്മയം തീർക്കുന്ന കെവിനാണ് ജൂനിയർ ക്വയറിനെ പരിശീലിപ്പിച്ചത്.

കാരൾ പരിപാടികൾക്ക് ഇടവക വികാരി ഫാ. പി. ഓ. മത്തായി അദ്ധ്യക്ഷത വഹിച്ചു. അസോ. വികാരി ഫാ. ബിജോയ് വർഗീസിന്റെ പ്രാർത്ഥനയോടെ തുടക്കം കുറിച്ച ആഘോഷ പരിപാടികളിൽ മാർത്തോമ്മാ സഭയുടെ അടൂർ ഭദ്രാസന മെത്രാപ്പോലീത്താ റൈറ്റ് റവ. ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പാ ക്രിസ്മസ്സ് സന്ദേശം നൽകി. ഫാ. ഫിലിപ്പ് ഐസക് ആശംസയർപ്പിച്ചു. ഇടവക ട്രസ്റ്റി ബിജു പരുമല വിശിഷ്ടാത്ഥികൾക്ക് സ്വാഗതമരുളി. മലങ്കര സഭാ മാനേജിംഗ് കമ്മറ്റി അംഗം ഡോ. ഗീവർഗീസ് യോഹന്നാൻ ജോൺ സാമുവേൽ അച്ചന് ഇടവകയുടെ സ്നേഹോപഹാരം കൈമാറി. കാരൾ പരിപാടികൾക്ക് ഇടവക സെക്രട്ടറി ബിനു ജോസഫ് കുഞ്ചാറ്റിൽ കോ-ട്രസ്‌റ്റി ജാബ്‌സൺ വർഗീസ്, കൺവീനർമാരായ ബെൻസൺ സ്കറിയ, സാബു പരിപ്രയിൽ, ജോമോൻ സാമുവേൽ എന്നിവർ നേതൃത്വം നൽകി.

RELATED NEWS
അതു കൊണ്ടു നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ചു എന്റെ വിധികൾ പ്രമാണിച്ചു ആചരിക്കേണം; എന്നാൽ നിങ്ങൾ ദേശത്തു നിർഭയം വസിക്കും.
- ലേവ്യപുസ്തകം 25:18
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാളിൽ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന്നു അവൻ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും.
- കൊരിന്ത്യർ 1
യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു.
- ആവർത്തനം - അദ്ധ്യായം 31: 8
യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും.
- മത്തായി 7:7