PARISH NEWS
വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ 2020

മസ്‌ക്കറ്റ്: മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് മഹായിടവകയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ മെയ് 7, 8 തീയതികളിൽ ആചരിക്കുന്നു. 7 തീയതി സന്ധ്യാനമസ്കാരത്തിന് ശേഷം മലങ്കര സഭയിലെ അനുഗ്രഹീത പ്രസംഗികൻ റവ. ഫാ. ഫിലിപ്പ് തരകൻ (കൊല്ലം ഭദ്രാസനം) സുവിശേഷ പ്രസംഗം നടത്തുന്നു. 8 ആം തീയതി വിശുദ്ധ കുർബാനക്ക് ശേഷം ഇടവക മെത്രാപ്പോലീത്ത അഭി. ഡോ. ഗീവർഗീസ് മാർ യൂലിയോസ്‌ തിരുമേനി അനുഗ്രഹപ്രഭാഷണം നടത്തുന്നു. ഈ പ്രത്യേക സാഹചര്യത്തിൽ എല്ലാ ശുശ്രുഷകളും ഓൺലൈൻ ആയി മലങ്കര സഭയിലെ പ്രശസ്‌ത ദേവാലയങ്ങളിൽ നിന്നും ലൈവ് ആയി ഇടവക ജനങ്ങളിൽ എത്തിക്കുന്നു. എല്ലാ ശുശ്രുഷകളുടെയും സമയക്രമം കൃത്യമായി ഇടവക ജനങ്ങളെ മെസേജ് മുഖേനെ അറിയിക്കുന്നതാണ്.

ഏവർക്കും എല്ലാ ശുശ്രുഷകളും ഇടവകയുടെ ഔദ്യോഗിക മീഡിയ ചാനൽ ആയ GULF ORTHODOX TV https://www.facebook.com/mgomegotv/ വഴി എത്തിക്കുന്നതാണ്. ദേവാലയങ്ങളിൽ പോകാൻ പറ്റാത്ത ഈ പ്രത്യേക സാഹചര്യത്തിൽ വീടുകൾ ദേവാലയങ്ങൾ ആക്കിയ നമ്മൾ ഓരോരുത്തരും പ്രാർത്ഥനയോടെ എല്ലാ ശുശ്രുഷകളിലും പങ്കെടുക്കണമേ എന്ന് അറിയിക്കുന്നു.

#STAYHOME #STAYSAFE

RELATED NEWS
അതു കൊണ്ടു നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ചു എന്റെ വിധികൾ പ്രമാണിച്ചു ആചരിക്കേണം; എന്നാൽ നിങ്ങൾ ദേശത്തു നിർഭയം വസിക്കും.
- ലേവ്യപുസ്തകം 25:18
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാളിൽ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന്നു അവൻ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും.
- കൊരിന്ത്യർ 1
യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു.
- ആവർത്തനം - അദ്ധ്യായം 31: 8
യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും.
- മത്തായി 7:7