FLASHNEWS
PARISH NEWS
ഒമാന്‍ സെന്റ്‌. തോമസ്‌ ചര്‍ച്ച് സ്ഥാപക ദിനാചരണം

മസ്കറ്റ്: മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ മഹാ ഇടവകയും ഒമാന്‍ മാര്‍ത്തോമ്മാ ചര്‍ച്ചും സംയുക്തമായി നിർമിച്ച ഒമാന്‍ സെന്റ്‌. തോമസ്‌ ചര്‍ച്ചിന്റെ 19 മത് സ്ഥാപക ദിനം ഇന്ന് വൈകിട്ട് 7:30 മുതൽ സമുചിതമായി ആചരിക്കുന്നു. മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ അമേരിക്ക - യൂറോപ്പ് ഭദ്രാസന എപ്പിസ്കോപ്പാ അഭിവന്ദ്യ ഡോ. ഐസക്ക് മാർ ഫിലെക്സിനോസ് തിരുമേനി മുഖ്യാതിഥി ആയിരിക്കും. പ്രശസ്ത സുവിശേഷ പ്രസംഗകനും ധ്യാന ഗുരുവും ഫാമിലി കൗൺസിലറുമായ വെരി റവ. ഫാ. പൗലോസ് പറേക്കര കുടുംബ നവീകരണം ധ്യാനം നയിക്കും.

ഓര്‍ത്തഡോക്സ് - മാര്‍ത്തോമ്മാ സഭകള്‍ ചേർന്ന്‌ നിര്‍മിച്ചിട്ടുള്ള അപൂര്‍വ്വം ദൈവാലയങ്ങലൊന്നാണ് ഒമാന്‍ സെന്റ്‌. തോമസ്‌ ചര്‍ച്ച്. 2000 ഫെബ്രുവരി 10 ന് സ്ഥാപിതമായ ഈ ദൈവാലയം ക്രിസ്തീയ സഭകള്‍ തമ്മിലുള്ള എക്യുമെനിസത്തിന്റെ ഉദാത്ത മാതൃകയായി നിലകൊള്ളുന്നു. സ്ഥാപക ദിനാചരണ പരിപാടികളിലേക്കും അതിനോടനുബന്ധിച്ച് നടക്കുന്ന കുടുംബ നവീകരണ ധ്യാനത്തിലേക്കും ഏവരെയും പ്രാര്‍ഥനാപൂര്‍വ്വം സ്വാഗതം ചെയ്തു കൊള്ളുന്നു...

സെന്റ്. തോമസ് ചർച്ച് കമ്മറ്റി

RELATED NEWS
അതു കൊണ്ടു നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ചു എന്റെ വിധികൾ പ്രമാണിച്ചു ആചരിക്കേണം; എന്നാൽ നിങ്ങൾ ദേശത്തു നിർഭയം വസിക്കും.
- ലേവ്യപുസ്തകം 25:18
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാളിൽ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന്നു അവൻ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും.
- കൊരിന്ത്യർ 1
യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു.
- ആവർത്തനം - അദ്ധ്യായം 31: 8
യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും.
- മത്തായി 7:7