FLASHNEWS
PARISH NEWS
പരിശുദ്ധ പരുമല തിരുമേനിയുടെ 118 -മത് ഓർമ്മ പെരുന്നാൾ

മസ്‌ക്കറ്റ് : ഭാരതീയ ക്രൈസ്‌തവ സഭയിലെ ഭാരതീയനായ പ്രഥമ പരിശുദ്ധനും മലങ്കര ഓർത്തഡോൿസ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനും നമ്മുടെ ഇടവകയുടെ കാവൽപിതാവുമായ പരിശുദ്ധ പരുമല കൊച്ചു തിരുമേനിയുടെ 118 മത് ഓർമ്മപ്പെരുന്നാളും, വാർഷിക കൺവെൻഷനും, 48 മത് ഇടവക ദിനാചരണവും, 2020 നവംബർ 4 മുതൽ 6 വരെ ഭക്‌തിനിർഭരമായി നടത്തപ്പെടുന്നു. ഇടവക ദിനാചരണം ഇടവക മെത്രാപ്പോലീത്ത അഭി. ഡോ. ഗീവർഗീസ് മാർ യൂലിയോസ്‌ ഉത്‌ഘാടനം നിർവഹിക്കും. ഈ വർഷത്തെ വചന ശുശ്രുഷകൾക്ക് തിരുവനന്തപുരം ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ്, റവ. ഫാ. ജോൺ റ്റി വർഗീസ്‌ (കൊല്ലം ഭദ്രാസനം) എന്നിവർ നേതൃത്വം നൽകും. ഇപ്പോളത്തെ പ്രത്യേക സാഹചര്യത്തിൽ VIRTUAL ആയി ആണ് ഈ വർഷത്തെ പെരുന്നാളും കൺവെൻഷനും ക്രമീകരിച്ചിരിക്കുന്നത്. ആത്മീയ സംഘടനകളുടെ കലാപരിപാടികളും, ഓൺലൈൻ ആദ്യഫല ലേലവും ഇടവകദിനാചരണത്തോടനുബന്ധിച്ചു നടത്തപ്പെടുന്നു. ഏവരും പ്രാർത്ഥനാപൂർവ്വം സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. ZOOM Application ലിങ്ക് അതാത് ദിവസം എല്ലാ ഇടവക അംഗങ്ങൾക്കും അയച്ചു തരുന്നതാണ്.

മനുഷ്യ സ്നേഹത്തിന്റെയും സാമൂഹ്യപരിഷ്കരണത്തിന്റെയും സന്ദേശം വിളിച്ചോതിയ കൽക്കത്താ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്ത ഭാഗ്യസ്മരണാർഹനായ അഭി. ഡോ. സ്തേഫാനോസ്‌ മാർ തേവോദോസിയോസ്‌ തിരുമേനിയുടെ 13 -​‍മത്‌ അനുസ്മരണം നവംബർ 4 ആം തീയതി നടത്തപ്പെടുന്നു.

#സന്ധ്യാനമസ്കാരം #ഗാനശുശ്രുഷ #വചനശുശ്രുഷ #സമർപ്പണപ്രാർത്ഥന #വിശുദ്ധകുർബാന

#മാർ തേവോദോസിയോസ് അനുസ്മരണം #ഇടവകദിനാചരണം # ആദ്യഫലലേലം #കലാപരിപാടികൾ

RELATED NEWS
അതു കൊണ്ടു നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ചു എന്റെ വിധികൾ പ്രമാണിച്ചു ആചരിക്കേണം; എന്നാൽ നിങ്ങൾ ദേശത്തു നിർഭയം വസിക്കും.
- ലേവ്യപുസ്തകം 25:18
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാളിൽ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന്നു അവൻ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും.
- കൊരിന്ത്യർ 1
യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു.
- ആവർത്തനം - അദ്ധ്യായം 31: 8
യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും.
- മത്തായി 7:7