FLASHNEWS
ലോക പരിസ്‌ഥിതിദിനം ( World Environment Day )ആചരിച്ചു I വി. ഗീവർഗ്ഗീസ് സഹദായുടെ പെരുന്നാൾ I മർത്തമറിയം സമാജം പ്രവർത്തന ഉദ്‌ഘാടനം I ഓശാന ശുശ്രുഷ നടത്തപ്പെട്ടു I കാതോലിക്കദിനാഘോഷം I അഭി. ഡോ . യൂഹാനോൻ മാർ തേവോദോറസ് തിരുമേനിക്ക് സ്വികരണം നൽകി I വിശുദ്ധവാര ശുശ്രുഷകൾക്ക് അഭി. ഡോ . യൂഹാനോൻ മാർ തേവോദോറസ് തിരുമേനി I യുവജന പ്രസ്ഥാനത്തിൻറെ 2019- 20 പ്രവൃത്തി വർഷത്തെ പ്രവർത്തനോദ്ഘാടനവും, പൊതുസമ്മേളനവും I മഹായിടവകയുടെ പുതിയ ഭരണസാരഥികൾക്ക് എല്ലാവിധ ആശംസകളും I മഹായിടവകയിൽ യുവജനസംഗമം 2019 നടത്തപ്പെട്ടു I യുവജനസംഗമം 2019 I തണൽ ജീവകാരുണ്യ പദ്ധതിയുടെ സമാപനവും പുരസ്‌കാര ദാനവും മഹായിടവകയിൽ നടത്തപ്പെട്ടു. I ഡയാലിസിസ് യൂണിറ്റുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. I കുനിഗൽ സെന്റ്. ഗ്രീഗോറിയോസ് ദയാഭാവന് മസ്കറ്റ് മഹാ ഇടവകയുടെ ധനസഹായം കൈമാറി I ഡയാലിസിസ് യുണിറ്റ് സമർപ്പണവും ഫലകം അനാച്ഛാദനവും. I
PARISH NEWS
Food Fiesta 2019

മസ്‌ക്കറ്റ് : മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് മഹായിടവകയുടെ ഈ വർഷത്തെ ഫുഡ് ഫെസ്റ്റിവൽ ഫെബ്രുവരി മാസം 22 വെള്ളിയാഴ്ച വൈകിട്ട് 5 : 30 മുതൽ നടത്തപ്പെടുന്നു. പ്രമുഖ കോമഡി ആർട്ടിസ്റ് പ്രശാന്ത കാഞ്ഞിരമറ്റം നയിക്കുന്ന കോമഡി ഷോ, സുപ്രസിദ്ധ വയലിനിസ്റ്റും വേൾഡ് ഗിന്നസ് റെക്കോർഡ് ജേതാവുമായ M. S Visvanath നയിക്കുന്ന ലൈവ് മ്യൂസിക് എന്നിവ ആഘോഷങ്ങൾക്ക്‌ മാറ്റ് കൂട്ടുന്നു കൂടാതെ ആഘോഷങ്ങൾ മികവുറ്റതാക്കാൻ ഇടവകയിലെ ആത്മീയ സംഘടനകളും കുട്ടികളും മുതിർന്നവരും അവതരിപ്പിക്കുന്ന മനോഹരമായ കലാപരിപാടികളും അണിയറയിൽ ഒരുങ്ങുന്നു.

വിവിധ ഏരിയ പ്രയർ ഗ്രൂപ്പുകളുടെ നേതൃത്വത്തിലുള്ള വൈവിധ്യമാർന്ന വിഭവങ്ങൾ ഒരുക്കിയിരിക്കുന്ന രുചികൂട്ടുകളുടെ കലവറയായ ഫുഡ് സ്റ്റാളുകൾ, യുവജന പ്രസ്‌ഥാനത്തിന്റെ നേതൃത്വത്തിലുള്ള നാടൻ തട്ടുകട, കുട്ടികൾക്കായി ഗെയിം സ്റ്റാളുകൾ എന്നിവ ആഘോഷങ്ങൾക്കു മികവേറുന്നു.

മഹാ ഇടവകയുടെ ഈ വർഷത്തെ ഫുഡ് ഫെസ്റ്റിവലിനെ നിങ്ങളുടെ സാന്നിധ്യ സഹകരണങ്ങൾ കൊണ്ട് വിജയപ്രതമാക്കുവാൻ ഏവരെയും ഫെബ്രുവരി 22 -ന് മഹായിടവക അങ്കണത്തിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

RELATED NEWS
അതു കൊണ്ടു നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ചു എന്റെ വിധികൾ പ്രമാണിച്ചു ആചരിക്കേണം; എന്നാൽ നിങ്ങൾ ദേശത്തു നിർഭയം വസിക്കും.
- ലേവ്യപുസ്തകം 25:18
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാളിൽ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന്നു അവൻ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും.
- കൊരിന്ത്യർ 1
യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു.
- ആവർത്തനം - അദ്ധ്യായം 31: 8
യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും.
- മത്തായി 7:7