FLASHNEWS
PARISH NEWS
സകലരോഗങ്ങളേയും വേദനകളേയും സുഖപ്പെടുത്താന്‍ പരിശുദ്ധ റൂഹായാല്‍ ശക്തി നേടിയ പരിശുദ്ധാ...

സകലരോഗങ്ങളേയും വേദനകളേയും സുഖപ്പെടുത്താന്‍ പരിശുദ്ധ റൂഹായാല്‍ ശക്തി നേടിയ പരിശുദ്ധാ... ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ!!! രോഗികള്‍ക്ക് ആശ്വാസവും അശരണര്‍ക്ക് അഭയവും അരുളുന്ന കാവല്‍നാഥാ... ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ!!!

മസ്‌ക്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് മഹാ ഇടവകയിൽ, വിശുദ്ധനായ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളിനോടുനബന്ധിച്ചു നടന്ന സന്ധ്യാ നമസ്ക്കാരത്തിലും ഭക്തിനിർഭരമായ റാസയിലും പരിശുദ്ധന്റെ നാമത്തിലുള്ള നേർച്ച വിളമ്പിനും നൂറു കണക്കിന് വിശ്വാസികൾ വന്നു സംബന്ധിച്ചു. നാളെ നടക്കുന്ന വി. കുർബ്ബാനയിൽ സഭയുടെ മുംബൈ ഭദ്രാസന അധിപൻ അഭി. ഗീവർഗ്ഗീസ് മാർ കൂറിലോസ് തിരുമേനി മുഖ്യ കാർമ്മികത്വം വഹിക്കും. വി. കുർബ്ബാനക്കുശേഷം നേർച്ചവിളമ്പും ക്രമീകരിച്ചിട്ടുണ്ട്.

RELATED NEWS
അതു കൊണ്ടു നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ചു എന്റെ വിധികൾ പ്രമാണിച്ചു ആചരിക്കേണം; എന്നാൽ നിങ്ങൾ ദേശത്തു നിർഭയം വസിക്കും.
- ലേവ്യപുസ്തകം 25:18
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാളിൽ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന്നു അവൻ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും.
- കൊരിന്ത്യർ 1
യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു.
- ആവർത്തനം - അദ്ധ്യായം 31: 8
യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും.
- മത്തായി 7:7