മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് ക്രൈസ്തവ യുവജന പ്രസ്‌ഥാനം നാല്പതാം വാർഷിക ആഘോഷങ്ങളുടെ സമാപനവും 2017- 2018 വാർഷിക ആഘോഷവും.
മസ്‌ക്കറ്: മഹാഇടവക യുവജനപ്രസ്‌ഥാനത്തിന്റെ നാല്പതാം വാർഷിക ആഘോഷങ്ങളുടെ സമാപനവും 2017-2018 വാർഷിക ആഘോഷവും മെയ് 11-)o തീയതി വെള്ളിയാഴ്ച വൈകിട്ട് സെൻറ്. തോമസ് ദൈവാലയത്തിൽ വച്ച് നടത്തപ്പെട്ടു. മഹായിടവക അസോ. വികാരി റവ. ഫാ. ബിജോയ് വർഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഇന്ത്യൻ സ്ക്കൂൾ ബോർഡ് ചെയർമാൻ ശ്രീ. ഡോ. ബേബി സാം സാമുവേൽ മുഖ്യ അതിഥി ആയിരുന്നു. കാലഘട്ടത്തിന്റെ ആവശ്യത്തിനുസരിച്ചു യുവജങ്ങളിൽ ഉണ്ടാകേണ്ട മാറ്റങ്ങളെ കുറിച്ച് അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ യുവജനങ്ങളെ ഓർമ്മപ്പെടുത്തി. സമ്മേളനത്തിൽ വച്ച് 2017-2018 വാർഷിക റിപ്പോർട്ട് സെക്രട്ടറി ശ്രീ . അജു തോമസും നാല്പതാം വാർഷിക ആഘോഷങ്ങളുടെ റിപ്പോർട്ട് ജനറൽ കൺവീനർ ശ്രീ. ബെൻസൺ സ്കറിയയും അവതരിപ്പിച്ചു. യുവജന പ്രസ്‌ഥാനം സംഘടിപ്പിച്ച 2017-2018 വർഷത്തെ ടാലന്റ് സ്കാൻ വിജയികൾക്ക് സമ്മേളനത്തിൽ വച്ച് സമ്മാനം വിതരണം ചെയ്തു. റവ. ഫാ . പി. റ്റി . ജോർജ് , സഭ മാനേജിങ് കമ്മിറ്റി അംഗം ശ്രീ. ഗീവർഗീസ് യോഹന്നാൻ, അഹമ്മദാബാദ് ഭദ്രാസന കൗൺസിൽ അംഗം ശ്രീ. ബോബൻ മാത്യു തോമസ്, 2017-2018 വർഷത്തെ ഇടവക കോ-ട്രസ്റ്റീ ശ്രീ. സാബു കോശി, 2018 -2019 വർഷത്തെ ഇടവക കോ- ട്രസ്റ്റീ ശ്രീ. ജാപ്സൺ വർഗീസ് എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. നാല്പതാം വാർഷിക ആഘോഷ കൺവീനർ ശ്രീ. അജി പി. റ്റി. യോഗത്തിന്റെ സ്വാഗത പ്രസംഗം നടത്തുകയുണ്ടായി. മുൻ വർഷത്തെ പ്രസ്‌ഥാന സെക്രട്ടറി ശ്രീ. അജു തോമസ് യോഗത്തിനു നന്ദി പറഞ്ഞുകൊണ്ട് സംസാരിക്കുകയുണ്ടായി. മഹാ ഇടവകയുടെ മുൻ വർഷ സെക്രട്ടറി ശ്രീ. മനോജ് മാത്യു, 2018-2019 വർഷത്തെ ട്രസ്റ്റി ശ്രീ. ജോസഫ് വർഗ്ഗീസ് (ബിജു പരുമല), സെക്രട്ടറി ശ്രീ. ബിനു ജോസഫ് കുഞ്ചാറ്റിൽ എന്നിവർ സന്നിഹിതരായിരുന്നു.
സമ്മേളനത്തിന് ശേഷം മലങ്കര സഭയിലെ സുപ്രസിദ്ധ ഗായകൻ ശ്രീ. റോയ് പുത്തൂരും പ്രശസ്‌ത ഗായിക ശ്രീമതി. രാധിക വേണുഗോപാലും ചേർന്നു നയിച്ച ക്രിസ്‌തീയ ഗാനസന്ധ്യയിൽ നൂറുകണക്കിന് ഇടവകയിലെ വിശ്വാസികൾ വന്നു സംബന്ധിച്ചു. ഈ ഗാനസന്ധ്യയിൽ ഇടവകയിലെ ഒരുപറ്റം ഗായകരുടെ സാന്നിദ്ധ്യവും ഏറെ പുതുമ നൽകുകയുണ്ടായി.