FLASHNEWS
OUR ORGANISATIONS NEWS
യുവജനപ്രസ്‌ഥാനത്തിന്റെ ആഭിമുഖ്യത്തിൽ 2019 ലെ കലണ്ടർ ഏറെ പുതുമകളോടെ പുറത്തിറക്കി

മസ്‌ക്കറ്റ്: മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് ക്രൈസ്തവ യുവജനപ്രസ്‌ഥാനത്തിന്റെ ആഭിമുഖ്യത്തിൽ 2019 ലെ കലണ്ടർ ഏറെ പുതുമകളോടെ പുറത്തിറക്കി. നവംബർ 2 വെള്ളിയാഴ്ച പെരുന്നാൾ ദിവസം രാവിലെ റൂവി സെൻറ്. തോമസ് ദേവാലയത്തിൽ വെച്ചു നടന്ന വിശുദ്ധ കുർബാനക്ക് ശേഷം തൃശ്ശൂർ ഭദ്രാസന മെത്രാപ്പോലിത്താ അഭി. ഡോ. യൂഹാനോൻ മാർ മിലിത്തിയോസ് തിരുമേനി കലണ്ടറിന്റെ പ്രകാശന കർമ്മം നിർവഹിച്ചു. കലിണ്ടറിന്റെ ആദ്യ കോപ്പി ഇടവകാംഗം ശ്രീ. മാമ്മൻ ജോർജിന് നൽകി. ഇടവക വികാരി റവ. ഫാ. പി. ഓ. മത്തായി, അസോ. വികാരി റവ. ഫാ. ബിജോയ് വർഗീസ്, റവ. ഫാ. പ്രൊഫ. കുര്യൻ ദാനിയേൽ, ഇടവക ട്രസ്റ്റീ ശ്രീ. ബിജു പരുമല, കോ - ട്രസ്റ്റീ ശ്രീ. ജാബ്‌സൺ വർഗീസ്, സെക്രട്ടറി ശ്രീ. ബിനു ജോസഫ് കുഞ്ചാറ്റിൽ, യുവജന പ്രസ്‌ഥാന വൈസ് പ്രസിഡന്റ് ശ്രീ. ബിജു ജോൺ, സെക്രട്ടറി ശ്രീ. നെബി തോമസ്, ജോയിന്റ് സെക്രട്ടറി ശ്രീ. സിജോ പി.ജോൺ, ട്രഷറർ ശ്രീ. ബിപിൻ വർഗീസ്, ഈ വർഷത്തെ കലണ്ടറിന്റെ കൺവീനർമ്മാരായ ശ്രീ. ബെൻസൺ സക്കറിയ, ശ്രീ. ആകാശ് മാത്യു എന്നിവർ സന്നിഹിതർ ആയിരുന്നു. മനോഹരമായ ഈ കലണ്ടർ യുവജനപ്രസ്‌ഥാനത്തിന്റെ കൗണ്ടറുകളിൽ നിന്നും ലഭ്യമാണ്.

RELATED NEWS
അതു കൊണ്ടു നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ചു എന്റെ വിധികൾ പ്രമാണിച്ചു ആചരിക്കേണം; എന്നാൽ നിങ്ങൾ ദേശത്തു നിർഭയം വസിക്കും.
- ലേവ്യപുസ്തകം 25:18
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാളിൽ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന്നു അവൻ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും.
- കൊരിന്ത്യർ 1
യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു.
- ആവർത്തനം - അദ്ധ്യായം 31: 8
യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും.
- മത്തായി 7:7