India @ 75 - Independence Day Celebration
ഭാരതത്തിൻറെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് മസ്‌ക്കറ്റ്, മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്‌തവ യുവജന പ്രസ്ഥാനത്തിൻറെ നേതൃത്വത്തിൽ 2022 ഓഗസ്റ്റ് 14 ഞായറാഴ്ച്ച വൈകിട്ട് 7 മണിക്ക് വിശുദ്ധ ശൂനോയോ പെരുന്നാൾ കുർബ്ബാനയ്ക്ക് ശേഷം സെന്റ്. തോമസ് ദേവാലയത്തിൽ വെച്ച് 'സ്നേഹ സാഹോദര്യ ജ്വാല' സംഘടിപ്പിക്കുകയുണ്ടായി.
എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിന സ്മരണയ്ക്കായി എഴുപത്തിയഞ്ച് ദേശീയ പതാകകൾ വിതരണം ചെയ്യുകയും,
ഏവരും തിരികൾ തെളിയിച്ച് ബഹുമാനപ്പെട്ട ഇടവക വികാരി Rev .fr . Varghese Tiju Ipe അച്ചൻ ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ വാചകം ഏറ്റു ചൊല്ലുകയും ചെയ്തു.