FLASHNEWS
OUR ORGANISATIONS NEWS
ലോക പരിസ്ഥിതി ദിനം ആചരിച്ചു

മസ്‌ക്കറ്റ്: മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് മഹാ ഇടവക യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. ഈ വർഷത്തെ ചിന്താവിഷയമായ "Time for Nature" എന്ന വിഷയത്തെ അടിസ്ഥാനമാക്കി Zoom Application മുഖേന നടത്തിയ VIRTUAL യോഗത്തിൽ ഇടവക വികാരി ബഹു . പി . ഓ മത്തായി അച്ചൻ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് മലങ്കര ഓർത്തഡോൿസ് സഭ Holy Episcopel Synod സെക്രട്ടറിയും, മദ്രാസ് ഭദ്രാസനാധിപനും, കോട്ടയം ഭദ്രാസന സഹായ മെത്രപ്പോലീത്തയുമായ ആഭി. ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് തിരുമേനി മുഖ്യ സന്ദേശം നൽകി. Ecological Balance ദൈവത്തിന്റെ സൃഷ്ടിയാണ്. ദൈവത്തിന്റെ സൃഷ്ടിയെ താള പിഴയില്ലാതെ സംരക്ഷിക്കേണ്ട ചുമതല മനുഷ്യന് ഉണ്ട്. മനുഷ്യൻ ദൈവത്തിനെതിരെയും, ദൈവം സൃഷ്ടിച്ച സൃഷ്ടിയുടെ താളത്തിനെതിരെയും ചൂഷണപരമായി പ്രവർത്തിക്കുമ്പോൾ താളം അവതാളം ആകുകയും അവതാളം അപകടത്തിലേക്കും പോകുന്നു. സഭയുടെ ആരാധനയിൽ മനുഷ്യന് പ്രകൃതിയോടുള്ള ബന്ധത്തിന് പ്രാധാന്യം നൽകിയാണ് ക്രമീകരിച്ചിരിക്കുന്നത്. യുവജനങ്ങൾ സഹജീവികളായ മറ്റുളവരെ കരുതി പ്രകൃതിയെ ദീർഘവീക്ഷണത്തോടെ ദർശിച്ച് പ്രകൃതിയുടെ താളം നിലനിർത്തുവാൻ സാധിക്കട്ടെ എന്ന് ആശംസിച്ചു.

ഇടവക അസ്സോസിയേറ്റ് വികാരി ബഹു. ബിജോയി വർഗീസ് അച്ചൻ ഏവർക്കും സ്വാഗതം ആശംസിച്ചു. ഇടവക ട്രസ്റ്റി ശ്രീ. സാബു കോശി ആശംസ അറിയിച്ചു. യുവജന പ്രസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. ബിജു മാത്യു ഏവർക്കും നന്ദി പ്രകാശിപ്പിച്ചു. കോ- ട്രസ്റ്റി ശ്രീ. കോശി. എം തരകൻ, ഇടവക സെക്രട്ടറി ശ്രീ. നിഥിൻ ചിറത്തിലാട്ട്, ഭദ്രാസന കൗൺസിൽ അംഗം ശ്രീ. ബോബൻ മാത്യു തോമസ് എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് ഇടവക വികാരിയുടെ നേതൃത്വത്തിൽ പള്ളി പരിസരത്ത് വൃക്ഷ ത്തൈ നട്ടു.

യുവജനപ്രസ്ഥാന സെക്രട്ടറി ശ്രീ. ആകാശ് മാത്യു വർഗീസ്, ട്രഷറർ ശ്രീ ജോമോൻ സാമുവേൽ, ജോ-സെക്രട്ടറി ശ്രീ. റ്റിജു തോമസ് എന്നിവർ നേതൃത്വം നൽകി.

RELATED NEWS
അതു കൊണ്ടു നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ചു എന്റെ വിധികൾ പ്രമാണിച്ചു ആചരിക്കേണം; എന്നാൽ നിങ്ങൾ ദേശത്തു നിർഭയം വസിക്കും.
- ലേവ്യപുസ്തകം 25:18
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാളിൽ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന്നു അവൻ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും.
- കൊരിന്ത്യർ 1
യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു.
- ആവർത്തനം - അദ്ധ്യായം 31: 8
യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും.
- മത്തായി 7:7