FLASHNEWS
OUR ORGANISATIONS NEWS
സൺ‌ഡേ സ്കൂൾ 40 -ാം മത് വാർഷികം ആഘോഷിച്ചു

മസ്കറ്റ്‌ മാർ ഗ്രീഗോറിസ് ഓർത്തഡോക്സ് മഹാ ഇടവകയുടെ സൺ‌ഡേ സ്കൂൾ പ്രസ്ഥാനത്തിന്റെ 40ആം മത് വാർഷികം മെയ് 7 ശനിയാഴ്ച്ച വൈകിട്ട് 4.30 മുതൽ സെന്റ്. തോമസ് ദേവാലയത്തിൽ വച്ച് നടത്തപ്പെട്ടു. ഇടവകവികരി റവ. ഫാ. വർഗീസ് റ്റിജു ഐപ്പ്ന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ മാർത്തോമാ ചർച്ച്‌ ഇൻ ഒമാൻ വികാരി റവ. സാജൻ വർഗീസ് മുഖ്യസന്ദേശം നൽകി, ആസോസിയേറ്റ് വികാരി റവ. ഫാ. എബി ചാക്കോയുടെ പ്രാത്ഥനയോടു കൂടി ആരംഭിച്ച വാർഷിക സമ്മേളനത്തിൽ സൺഡേസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.സാറ റോയ് വാർഷികറിപ്പോർട്ട് അവതരിപ്പിക്കുകയും, ഇടവക ട്രസ്റ്റീ ശ്രീ.ജബ്സൺ വർഗീസ്, ഇടവ 2021-22 ട്രസ്റ്റീ ശ്രീ. സാബു കോശി എന്നിവർ ആശംസകൾ നേരുകയും ചെയ്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടത്തുകയും, സൺഡേസ്കൂൾ വാർഷിക പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച കുട്ടികൾക്ക് സമ്മാനം നല്കുകയും ചെയ്തു. പ്രോഗ്രാം കൺവീനർ ശ്രീമതി. തങ്കംജേക്കബ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. പ്രസ്തുത സമ്മേളനത്തിൽ ഇടവക കോ ട്രസ്റ്റീ ശ്രീ. ബിനു ജോസഫ് കുഞ്ചാറ്റിൽ, സെക്രട്ടറി ബിജു പരുമല, സൺ‌ഡേസ്കൂൾ അദ്ധ്യാപകർ എന്നിവർ പെങ്കെടുത്തു

RELATED NEWS
അതു കൊണ്ടു നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ചു എന്റെ വിധികൾ പ്രമാണിച്ചു ആചരിക്കേണം; എന്നാൽ നിങ്ങൾ ദേശത്തു നിർഭയം വസിക്കും.
- ലേവ്യപുസ്തകം 25:18
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാളിൽ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന്നു അവൻ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും.
- കൊരിന്ത്യർ 1
യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു.
- ആവർത്തനം - അദ്ധ്യായം 31: 8
യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും.
- മത്തായി 7:7