ഓരോ പ്രവാസിയും സ്വന്തം മാതൃഭാഷയെ പ്രാണനു തുല്യം ഹൃദയത്തോട് ചേര്‍ത്തു വയ്ക്കുന്നു. പിറന്ന മണ്ണും ആദ്യം മൊഴിഞ്ഞതും ആദ്യാക്ഷരം കുറിച്ച ഭാഷയും എന്നും അവന് ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളാണ്. പ്രവാസ ലോകത്ത് ജനിച്ചു വളര്‍ന്ന കുഞ്ഞുങ്ങള്‍ക്ക് മാതൃഭാഷയുടെ മഹത്വവും മാധുര്യവും പകര്‍ന്നു നല്‍കുന്നതിനായി കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി മസ്കറ്റ് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന മാതൃഭാഷാ പഠന കളരി "മധുരമെൻ മലയാളം" ഈ വര്‍ഷവും ജൂൺ 22, 29, ജൂലൈ 6, 13, 20 എന്നീ വെള്ളിയാഴ്ചകളിൽ മഹാഇടവകയിൽ 9:30 am മുതൽ 10:30 വരെ നടത്തപ്പെടുന്നു. കേരളത്തിലെയും ഒമാനിലെയും പ്രഗത്ഭരായ ഭാഷാദ്ധ്യാപകര്‍ നേതൃത്വം നല്‍കുന്ന ഈ മലയാള ഭാഷാ കളരിയിലേക്ക് എല്ലാ കുഞ്ഞുങ്ങള്‍ക്കും സ്നേഹപൂര്‍വ്വം സ്വാഗതം.