FLASHNEWS
OUR ORGANISATIONS NEWS
മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ 2018-19 വർഷത്തിലെ പ്രവർത്തനോൽഘാടനവും, ആദ്യ അംഗത്വ വിതരണവും വി. കുർബ്ബാനാന്തരം നടക്കുകയുണ്ടായി.

മസ്കറ്റ്: മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക, മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ 2018-19 വർഷത്തിലെ പ്രവർത്തനോൽഘാടനവും, ആദ്യ അംഗത്വ വിതരണവും വി. കുർബ്ബാനാന്തരം നടക്കുകയുണ്ടായി.

സെന്റ്. തോമസ് ദേവാലയത്തിൽ വെച്ച് നടന്ന ചടങ്ങിൽ, തിരുവനന്തപുരം ഭദ്രാസനാധിപൻ അഭി. ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു.

"ക്രിസ്തുവിൽ വേരൂന്നി വളരുക (കൊലൊസ്സ്യർ 02:07 )" എന്ന യുവജനപ്രസ്ഥാനത്തിന്റെ ഈവർഷത്തെ ചിന്താവിഷയത്തെ ആസ്പദമാക്കി അടിയുറച്ച വിശ്വാസ വളർച്ചയിൽ യുവജനങ്ങളുടെ പങ്കിനെപ്പറ്റി തിരുമേനി വിശദീകരിക്കുകയുണ്ടായി. ഇടവക വികാരി റവ. ഫാ. ജേക്കബ് മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ, പുതിയ അസ്സോസിയേറ്റ് വികാരിയായി ചുമതലയേറ്റ റവ ഫാ ബിജോയി വർഗീസിന് യുവജന പ്രസ്ഥാനത്തിന്റെ പ്രത്യേക സ്നേഹോപഹാരം നൽകി സ്വാഗതം ചെയ്തു.

തുടർന്ന് ഈ വർഷത്തെ യുവജനപ്രസ്ഥാനത്തിന്റെ ആദ്യ അംഗത്വ വിതരണം ശ്രീ. ജാബ്‌സൺ വർഗീസിന് നൽകിക്കൊണ്ട് നിർവ്വഹിക്കുകയുണ്ടായി.

ഇടവക ട്രസ്റ്റി ശ്രീ. ബിജു പരുമല, സെക്രട്ടറി ശ്രീ. ബിനു കുഞ്ചാറ്റിൽ, കോ-ട്രസ്റ്റി ശ്രീ. ജാബ്‌സൺ വർഗീസ്, മാനേജിങ് കമ്മറ്റി അംഗങ്ങൾ മുതലായവർ സന്നിഹിതരായിരുന്നു. യുവജനപ്രസ്ഥാനം വൈസ്. പ്രസിഡന്റ് ശ്രീ. ബിജു ജോൺ, സെക്രട്ടറി ശ്രീ. നെബി തോമസ്, ട്രസ്റ്റി ശ്രീ. ബിപിൻ ബി. വർഗീസ്, ജോ. സെക്രട്ടറി ശ്രീ. സിജോ പി. ജോൺ മുതലായവർ കാര്യ പരിപാടികൾക്ക് നേതൃത്വം നൽകി.

RELATED NEWS
അതു കൊണ്ടു നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ചു എന്റെ വിധികൾ പ്രമാണിച്ചു ആചരിക്കേണം; എന്നാൽ നിങ്ങൾ ദേശത്തു നിർഭയം വസിക്കും.
- ലേവ്യപുസ്തകം 25:18
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാളിൽ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന്നു അവൻ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും.
- കൊരിന്ത്യർ 1
യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു.
- ആവർത്തനം - അദ്ധ്യായം 31: 8
യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും.
- മത്തായി 7:7