FLASHNEWS
OUR ORGANISATIONS NEWS
മാർ ഒസ്താത്തിയോസ് സ്‌മൃതി- സ്‌മൃതിദീപം 2023

മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്‌തവ യുവജനപ്രസ്‌ഥാനത്തിന്റെ ആഭിമുഖ്യത്തിൽ മലങ്കര ഓർത്തഡോക്സ് സഭയിലെ മിഷൻ ബോർഡ് പ്രസിഡന്റും വിവിധ ജീവകാരുണ്യ പ്രസ്‌ഥാനങ്ങളുടെ സ്ഥാപകനുമായിരുന്ന മാനവീകതയുടെ പ്രവാചകൻ സഭാരത്നം അഭി. ഡോ ഗീവർഗീസ് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തായുടെ സ്‌മരണക്കായി " സ്‌മൃതി ദീപം 2023" എന്ന പേരിൽ അനുസ്മരണ സമ്മേളനവും പ്രസംഗമത്സരം നടത്തപ്പെട്ടു.

2023 ഫെബ്രുവരി 24 വെള്ളിയാഴ്ച വിശുദ്ധ കുർബാനക്ക് ശേഷം മഹായിടവകയിൽ വച്ചു നടത്തിയ അനുസ്മരണ സമ്മേളനത്തിൽ മഹാ ഇടവക സഹ വികാരി റവ. ഫാ. എബി ചാക്കോ പ്രാരംഭ പ്രാർത്ഥന നിർവ്വഹിച്ചു.

യുവജന പ്രസ്ഥാനം സെക്രട്ടറി ശ്രീ. ബിപിൻ ബി. വർഗീസ് ഏവരെയും സ്വാഗതം ആശംസിക്കുകയും, ഇടവക വികാരി റവ. ഫാ. വർഗീസ് റ്റിജു ഐപ്പ് അദ്ധ്യക്ഷത വഹിക്കുകയും സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

മുഖ്യ അനുസ്മരണ സന്ദേശം ഡോ. ജോൺ ഫിലിപ്പ് മാത്യു നിർവ്വഹിച്ചു.

സഭാ മാനേജിങ് കമ്മറ്റി അംഗം അംഗം അഡ്വേ:ഏബ്രഹാം മാത്യു, മഹാ ഇടവക സെക്രട്ടറി ശ്രീ. ബിജു പരുമല, യുവജനപ്രസ്ഥാനം ഒമാൻ സോണൽ കോഓർഡിനേറ്റർ ശ്രീ. മാത്യു പി.തോമസ് എന്നിവർ അനുസ്‌മരണ പ്രഭാഷണം നടത്തി.

ജൂനിയർ സീനിയർ വിഭാഗങ്ങളിലായി പന്ത്രണ്ടോളം ഇടവകാംഗങ്ങൾ പങ്കെടുത്ത പ്രസംഗ മത്സരത്തിൽ, ജൂനിയർ വിഭാഗത്തിൽ ശ്രീ. ഹാബേൽ നൈനാൻ ജോൺ ഒന്നാം സ്ഥാനവും, കുമാരി. അനെയാ റേച്ചൽ വർഗീസ് രണ്ടാം സ്ഥാനവും, സീനിയർ വിഭാഗത്തിൽ ശ്രീ. എബ്രഹാം വർഗീസ് ഒന്നാം സ്‌ഥാനവും , ശ്രീമതി. ഷൈബാ പ്രകാശ് രണ്ടാം സ്ഥാ‌നവും കരസ്‌ഥമാക്കി.

വിജയികൾക്ക് ട്രോഫിയും ക്യാഷ്‌ അവാർഡും നൽകുകയും, പ്രസംഗ മത്സരത്തിൽ പങ്കെടുത്തവർക്ക്‌ സർട്ടിഫിക്കറ്റ്കൾ വിതരണം ചെയ്യുകയും ചെയ്തു.

മഹാ ഇടവക ട്രസ്റ്റി ശ്രീ. ജാബ്‌സൺ വർഗീസ്, കോ-ട്രസ്റ്റി ശ്രീ. ബിനു കുഞ്ചാറ്റിൽ , യുവജന പ്രസ്ഥാനം വൈസ് പ്രസിഡണ്ട് ശ്രീ. ഷിജു കെ. ഫിലിപ്പ്, ട്രസ്റ്റി ശ്രീ. ജസ്റ്റിൻ സാമുവേൽ, എന്നിവർ സന്നിഹിതരായിരുന്നു.

പ്രോഗ്രാം കൺവീനേഴ്‌സ് ആയി ശ്രീ. ബിജു മാത്യു, ശ്രീ. സോജി പി.ജോൺ എന്നിവർ പ്രവർത്തിച്ചു.

സമ്മേളനത്തിൽ പങ്കെടുത്ത ഏവർക്കും പ്രോഗ്രാം കൺവീനർ ശ്രീ. ബിജു മാത്യു നന്ദി അറിയിച്ചു.

RELATED NEWS
അതു കൊണ്ടു നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ചു എന്റെ വിധികൾ പ്രമാണിച്ചു ആചരിക്കേണം; എന്നാൽ നിങ്ങൾ ദേശത്തു നിർഭയം വസിക്കും.
- ലേവ്യപുസ്തകം 25:18
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാളിൽ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന്നു അവൻ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും.
- കൊരിന്ത്യർ 1
യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു.
- ആവർത്തനം - അദ്ധ്യായം 31: 8
യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും.
- മത്തായി 7:7