ഓരോ പ്രവാസിയും സ്വന്തം മാതൃഭാഷയെ പ്രാണനു തുല്യം ഹൃദയത്തോട് ചേര്‍ത്തു വയ്ക്കുന്നു. പിറന്ന മണ്ണും ,ആദ്യം മൊഴിഞ്ഞതും ,ആദ്യാക്ഷരം കുറിച്ച ഭാഷയും എന്നും അവന് ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളാണ്.
പ്രവാസ ലോകത്ത് ജനിച്ചു വളര്‍ന്ന കുഞ്ഞുങ്ങള്‍ക്ക് മാതൃഭാഷയുടെ മഹത്വവും മാധുര്യവും പകര്‍ന്നു നല്‍കുന്നതിനായി കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി മസ്കറ്റ് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന മാതൃഭാഷാ പഠന കളരി "മധുരമെൻ മലയാളം" ഈ വര്‍ഷവും ജൂൺ 17, 24 , ജൂലൈ 1 എന്നീ വെള്ളിയാഴ്ചകളിൽ മഹാഇടവകയിൽ 9:30 am മുതൽ 10:30 വരെ നടത്തപ്പെട്ട
ഏകദേശം 40 ഓളം കുട്ടികളാണ് ഇതിൽ പങ്കെടുത്തത് .പാട്ടും, കഥകളും, അക്ഷര മാലകളുമായി ഗാന രചയിതാവും, സംവിധായകനു മായ ശ്രീ. ജയ്‌പാൽ ദാമോദർ കുട്ടികൾക്കായി ക്ലാസ്സുകൾ നയിച്ചു.
കലാകാരനും, മൃദംഗ വിദ്വാനും, യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ സാഹിത്യ വിഭാഗത്തിൽ 2021 ലെ ദേശീയ പുരസ്‌ക്കാര ജേതാവും ആയിരുന്ന ശ്രീ. വിനോദ് പെരുവം മുഖ്യാഥിതി ആയിരുന്നു.
പഠന കളരിയിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയുണ്ടായി.
മസ്‌കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക വികാരി ബഹുമാനപ്പെട്ട റവ. ഫാ. വർഗീസ് റ്റിജു ഐപ്പ് അച്ചൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, മഹാ ഇടവക കോ ട്രസ്റ്റി ശ്രീ. ബിനു ജോസഫ് കുഞ്ചാറ്റിൽ, ആശംസകൾ അർപ്പിച്ചു.
മധുരമെൻ മലയാളം - മാതൃ ഭാഷ പഠന കളരി - 2022-നു മുഖ്യ നേതൃത്വം നൽകിയ ശ്രീ. ബിജു ജോൺ തേവലക്കര ഏവർക്കും നന്ദി പ്രകാശിപ്പിച്ചു. യുവജന പ്രസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. ഷിജു കെ. ഫിലിപ്പ് , പ്രസ്ഥാനം സെക്രട്ടറി ശ്രീ. ബിപിൻ ബി വർഗീസ്, ജോ.സെക്രട്ടറി ശ്രീ. റോബിൻ തോമസ്, ട്രസ്റ്റി. ശ്രീ. ജെസ്റ്റിൻ സാമുവേൽ എന്നിവർ മേൽനോട്ടം നിർവ്വഹിച്ചു.