മസ്കറ്റ്: നാൽപ്പതാണ്ടു തികയുന്ന മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ മലങ്കര സഭയുടെ 2018-ലെ വിശേഷ ആരാധന ദിവസങ്ങൾ, കാലം ചെയ്ത പരിശുദ്‌ധന്മാർ, മൽപ്പാന്മാർ, മെത്രാപ്പോലീത്തമാർ എന്നിവരുടെ ഓർമ്മദിനങ്ങൾ, നോമ്പു ദിവസങ്ങൾ, പെരുന്നാൾ ദിനങ്ങൾ മുതലായ കാര്യങ്ങൾ പൂർണ്ണമായും ഉൾക്കൊള്ളിച്ചുകൊണ്ട് 2018 വർഷത്തെ കലണ്ടർ പ്രസിദ്ധീകരിച്ചു. റൂവി സെന്റ്. തോമസ് ദേവാലയത്തിൽ വി. കുർബ്ബാനക്കു ശേഷം നടന്ന ചടങ്ങിൽ ആദ്യ കോപ്പി സഭയുടെ സുൽത്താൻ ബത്തേരി ഭദ്രാസ്സനാധിപൻ അഭി. എബ്രഹാം മാർ എപ്പിപ്പാനോസ് തിരുമേനി ശ്രീ. മാമ്മൻ ജോർജ്ജ്-നു നൽകിക്കൊണ്ട് പ്രകാശനം നിർവ്വഹിച്ചു. 45-മത് വാർഷികം ആഘോഷിക്കുന്ന മസ്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയുടെ പരിശുദ്ധ മദ്ബഹ ആണു പശ്ചാത്തലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മഹാ ഇടവകയിൽവെച്ച് കാലം ചെയ്ത ഡോ. സ്തേഫാനോസ് മാർ തേവോദോസിയോസ് തിരുമേനിയുടെ ഒരു ലഘു ജീവ ചരിത്രവും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇടവക വികാരി ഫാ. ജേക്കബ് മാത്യു, യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ. കുരിയാക്കോസ് വർഗീസ് അച്ചൻ, യുവജന പ്രസ്ഥാനം സെക്രട്ടറി ശ്രീ. അജു തോമസ്സ്, കലണ്ടർ കമ്മറ്റി കൺവീനേഴ്സ് ശ്രീ. നിധിൻ ബാബു, ശീ. നെബി തോമസ്, ശീ. ബിപിൻ ബി വർഗീസ് മുതലായവർ സന്നിഹിതരായിരുന്നു.