

മസ്‌കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണം ജൂൺ 12-ന് വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.
വിശുദ്ധ കുർബാനയ്ക്കുശേഷം 2026–2027 വർഷത്തെ ഇടവക കമ്മിറ്റി അംഗമായ ശ്രീ. ജോർജ് പി. മാത്യുനും കുടുംബത്തിനും വൃക്ഷത്തൈ നൽകി പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് വൃക്ഷത്തൈ നടലും സൺഡേ സ്കൂൾ വിദ്യാർത്ഥികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനവും നടത്തി.
തുടർന്ന് അസോസിയേറ്റ് വികാരി റവ. ഫാ. ലിജു തോമസിന്റെ പ്രാരംഭ പ്രാർത്ഥനയോടെ പൊതുസമ്മേളനം ആരംഭിച്ചു. യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ് ശ്രീ. ബിപിൻ ബി. വർഗീസ് സ്വാഗതം ആശംസിച്ചു. ഇടവക വികാരിയും യുവജന പ്രസ്ഥാനം പ്രസിഡന്റുമായ റവ. ഫാ. തോമസ് ജോസ് അധ്യക്ഷത വഹിച്ചു.
സാമൂഹിക പ്രവർത്തകയായ ശ്രീമതി രേഖ പ്രേം മുഖ്യാതിഥിയായി പങ്കെടുത്ത് പരിസ്ഥിതി ദിന സന്ദേശം നൽകി.
മഹാ ഇടവക ട്രസ്റ്റി ശ്രീ. തോമസ് ജോൺ, സഭ മാനേജിങ് കമ്മിറ്റി അംഗം അഡ്വ. ഏബ്രഹാം മാത്യു എന്നിവർ ആശംസകൾ അറിയിച്ചു.
മഹാ ഇടവക സെക്രട്ടറി ശ്രീമതി മറിയാമ്മ ഫിലിപ്പ്,കോ-ട്രസ്റ്റി ശ്രീ. ബിനു അമ്മിണി, യുവജന പ്രസ്ഥാനം സെക്രട്ടറി ശ്രീ. സോജി പി. ജോൺ, ജോയിന്റ് സെക്രട്ടറി ശ്രീ. ജിജോ വർഗീസ്, ട്രഷറർ ശ്രീ. നിബു വർഗീസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
പരിസ്ഥിതി സംരക്ഷണത്തിനും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനുമായി ഇടവകയിലെ വിവിധ ആത്മീയ സംഘടനകളായ SDOF, MGOCSM, MGOCYM, MMVS, സീനിയർ ക്വയർ, സൺഡേ സ്കൂൾ അധ്യാപകർ എന്നിവരെ ഉൾപ്പെടുത്തി Environmental Day ക്വിസ് മത്സരം സംഘടിപ്പിച്ചു. ക്വിസ് മത്സരത്തിന് ശ്രീമതി രേഖ പ്രേം നേതൃത്വം നൽകി.
മത്സരത്തിൽ St. Dionysius Orthodox Fellowship (SDOF) ടീം ഒന്നാം സ്ഥാനവും MGOCSM ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് സമ്മാനങ്ങളും മുഖ്യാതിഥികൾക്ക് ഉപഹാരങ്ങളും വിതരണം ചെയ്തു.
തുടർന്ന് വൃക്ഷത്തൈ വിതരണവും നടത്തി.
Environmental Day പ്രോഗ്രാം കൺവീനർമാരായ ശ്രീ. ലിബിൻ രാജുവും ശ്രീ. വിജിൻ വിജി വൈദ്യനും പരിപാടികൾക്ക് നേതൃത്വം നൽകി.
പ്രോഗ്രാം കൺവീനർ ശ്രീ. വിജിൻ വിജി വൈദ്യൻ ഏവർക്കും നന്ദി അറിയിച്ചു



