OUR ORGANISATIONS NEWS
കർഷകതിലകം പുരസ്കാര ജേതാവ്‌ ശ്രീമതി ബിൻസി ജയിംസിനെ ആദരിച്ചു

കേരള സർക്കാറിന്റെ കർഷക തിലകം പുരസ്കാര ജേതാവും, സെന്റ്‌ ഡയനേഷ്യസ്‌ ഓർത്തഡോക്സ്‌ ഫെലോഷിപ്പ്‌ സെൻട്രൽ കമ്മിറ്റി അംഗവുമായ ശ്രീമതി ബിൻസി ജെയിംസിനെ മസ്കറ്റ് മാർ ഗ്രീഗോറിയോസ്‌ ഓർത്തഡോക്‌ മഹാ ഇടവക ആദരിച്ചു. റുവി സെന്റ്‌. തോമസ്‌ ദേവാലയത്തിൽ വിശുദ്ധ കുർബ്ബാനയ്ക്ക്‌ ശേഷം നടന്ന ചടങ്ങിൽ ഇടവക വികാരി ഫാ. തോമസ്‌ ജോസ്‌ പൊന്നാട അണിയിച്ചാണ്‌ ആദരിച്ചത്‌. ചടങ്ങിൽ അസോസിയേറ്റ്‌ വികാരി ഫാ. ലിജു തോമസ്‌, ഫാ. ഷാജി പി ജോഷ്വാ, ഇടവക കോ-ട്രസ്റ്റി ശ്രീ. ബിനു അമ്മിണി,ആക്ടിങ്ങ്‌ സെക്രട്ടറി ശ്രീ. വർഗീസ്‌ കുരുവിള എന്നിവർ സന്നിഹിതരായിരുന്നു.

തുടർന്ന്‌ നടന്ന സെന്റ്‌. ഡയനേഷ്യസ്‌ ഫെലോഷിപ്പ്‌ യോഗത്തിൽ ബിൻസി ജയിംസ്‌ മുഖ്യാതിഥിയായി പങ്കെടുത്ത്‌ ജൈവ കൃഷിയുടെ സാധ്യതകളെക്കുറിച്ചും കൃഷിരീതികളെക്കുറിച്ചും ക്ലാസ്സ്‌ നയിക്കുകയും ഫെല്ലോഷിപ്പിന്റെ കേന്ദ്രതല പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. പ്രസിഡന്റ്‌, വൈസ്‌ പ്രസിഡന്റ്‌, ഇടവക ഭാരവാഹികൾ, ഫെല്ലോഷിപ്പ്‌ ഭാരവാഹികളും അടക്കം നിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തി നടത്തിയ ക്ലാസും ചോദ്യോത്തരങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു.

ഫെല്ലൊഷിപ്പിന്റെ സ്നേഹോപഹാരം ചടങ്ങിൽ പ്രസിഡന്റ്‌ ഫാ. തോമസ്‌ ജോസ്‌ ബിൻസി ജയിംസിന്‌ നൽകി. സെക്രട്ടറി ശ്രീ. മാത്യു തോമസ്‌ മെഴുവേലി, ട്രഷറർ ശ്രീ. വിജി തോമസ്‌ വൈദ്യൻ, ജോയിന്റ്‌ സെക്രട്ടറി ശ്രീ. ബിനു തോമസ്‌ വില്ലോത്ത്‌ എന്നിവർ സന്നിഹിതരായിരുന്നു

RELATED NEWS
നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.
- മത്തായി 16:18