മസ്‌ക്കറ്റ് : മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് മഹാഇടവകയിൽ പരിശുദ്ധ ദൈവമാതാവിൻ്റെ ജനനപെരുന്നാൾ ശ്രുശ്രുഷകൾക്ക് സമാപനം കുറിച്ചു. ഇന്നലെ സൈന്റ്റ് . തോമസ് ദേവാലയത്തിൽ വച്ച് നടന്ന വിശുദ്ധ മൂന്നിന്മേൽ കുർബാനക്ക് വെരി. റവ. ബെസലേൽ റമ്പാൻ,റവ. ഫാ. ബിജോയ് വർഗീസ്, റവ. ഫാ തോമസ് രാജു എന്നിവർ കാർമികത്വം വഹിച്ചു. മഹാഇടവകയുടെ യുവജനപ്രസ്‌ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 6 വരെ നടന്ന വചന ശ്രുശ്രുഷകൾക്ക് വെരി. റവ. ബെസലേൽ റമ്പാൻ, റവ. ഫാ തോമസ് രാജു എന്നിവർ നേതൃത്വ൦ നൽകി. മഹായിടവക വികാരി റവ. ഫാ. P. O മത്തായി സഹകാർമികത്വം വഹിച്ചു.
പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ എന്ന വിശ്വാസികളുടെ ഖണ്ഡങ്ങളിൽ നിന്ന് ഉയർന്ന പ്രാർത്ഥനാമുഖരിതവും ഭക്‌തി നിർഭരമായ ശ്രുശ്രുഷകളോടെ നൂറു കണക്കിന് വിശ്വാസികൾ പങ്കെടുത്ത പെരുന്നാൾ, നേർച്ച വിളമ്പോടെ പര്യവസാനിച്ചു.