PARISH NEWS
പരിശുദ്ധ പരുമല തിരുമേനിയുടെ 116-മത് ഓർമ്മ പെരുന്നാൾ

മസ്‌ക്കറ്റ് : ഭാരതീയ ക്രൈസ്‌തവ സഭയിലെ ഭാരതീയനായ പ്രഥമ പരിശുദ്ധനും മലങ്കര ഓർത്തഡോൿസ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനും നമ്മുടെ ഇടവകയുടെ കാവൽപിതാവുമായ പരിശുദ്ധ പരുമല കൊച്ചു തിരുമേനിയുടെ 116 മത് ഓർമ്മപ്പെരുന്നാളും, വാർഷിക കൺവെൻഷനും, 46 മത് ഇടവക ദിനാചരണവും, 2018 ഒക്ടോബർ 26 മുതൽ നവംബർ 2 വരെയുള്ള തീയതികളിൽ ഭക്‌തിനിർഭരമായി നടത്തപ്പെടുന്നു. ഈ വർഷത്തെ പെരുന്നാൾ ശുശ്രുഷകൾക്ക് തൃശ്ശൂർ ഭദ്രാസന മെത്രാപോലിത്ത അഭി. ഡോ. യൂഹാനോൻ മാർ മിലിത്തിയോസ് തിരുമേനി മുഖ്യ കാർമ്മികത്വം വഹിക്കുന്നു. വചന ശ്രുശ്രുഷകൾക്ക് അനുഗ്രഹീത പ്രാസംഗികൻ റവ. ഫാ. പ്രൊഫ. കുര്യൻ ദാനിയേൽ (നിരണം ഭദ്രാസനം) നേതൃത്വം നൽകുന്നു. ഏവരും പ്രാർത്ഥനാപൂർവ്വം വന്ന് സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

RELATED NEWS
അതു കൊണ്ടു നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ചു എന്റെ വിധികൾ പ്രമാണിച്ചു ആചരിക്കേണം; എന്നാൽ നിങ്ങൾ ദേശത്തു നിർഭയം വസിക്കും.
- ലേവ്യപുസ്തകം 25:18
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാളിൽ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന്നു അവൻ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും.
- കൊരിന്ത്യർ 1
യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു.
- ആവർത്തനം - അദ്ധ്യായം 31: 8
യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും.
- മത്തായി 7:7