മസ്‌ക്കറ്റ്: മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് മഹായിടവകയുടെ ആഭിമുഖ്യത്തിൽ മാർച്ച് 29 വെള്ളിയാഴ്ച ലോകത്തിലെ പ്രമുഖ പ്രസാധകരുടെ വ്യത്യസ്ത വിഭാഗത്തിലുള്ള ഇംഗ്ളീഷിലും മലയാളത്തിലുമുള്ള പുസ്തകങ്ങളുടെ വിപുലമായ ശേഖരം പള്ളി അങ്കണത്തിൽ ക്രമീകരിക്കുന്നു.
Pre- School, Story Books, Coloring Books, GK, Essays, Grammar, Dictionaries, Guides, Cookkery, Motivation, Fiction & Non- Fiction... തുടങ്ങി വിവിധ വിഭാഗങ്ങളിലെ പുസ്തകങ്ങൾ ഒരു കുടക്കീഴിൽ അണി നിരത്തുന്നു. കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്ന ഈ പുസ്തകങ്ങൾ വാങ്ങാൻ ഉള്ള അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.