യേശുക്രിസ്തു ഗർദ്ദഭവാഹഹനായി യെരുശലേമിലേക്കുള്ള യാത്രയെ അനുസ്മരിച്ച് മസ്കറ്റ് മാർ ഗ്രിഗോറിയോസ് ഓർത്തഡോൿസ് മഹാ ഇടവകയിലും ഓശാനയുടെ പ്രത്യേക ശുശ്രുഷകൾ 13/4/2019 ശനിയാഴ്ച്ച വി. കുർബ്ബാനയോടനുബന്ധിച്ച് സെന്റ് തോമസ് ദേവാലയത്തിൽ നടത്തപ്പെട്ടു. കുരുത്തോലകളും കൈയ്യിലേന്തി കുഞ്ഞു കുട്ടികളടക്കം നിരവധി വിശ്വാസികൾ ശുശ്രൂഷയിൽ പങ്കെടുത്തു. ശുശ്രൂഷകൾക്ക് കൊട്ടാരക്കര- പുനലൂർ ഭദ്രാസനാധിപൻ അഭി. ഡോ. യൂഹാനോൻ മാർ തേവോദോറസ് തിരുമേനി മുഖ്യ കാർമ്മികത്വം വഹിച്ചു. വികാരി റവ. ഫാ. പി. ഒ. മത്തായി, അസോ. വികാരി റവ. ഫാ. ബിജോയി വർഗീസ് എന്നിവർ സഹ കാർമ്മികർ ആയിരുന്നു.