മസ്‌ക്കറ്റ്: വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തിൽ ആരൂഡാനായിരിക്കുന്ന പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തായും ആയ നി. വ. ദി. മഹിമ ശ്രീ. മോറാൻ മാർ ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമേനിയുടെ ശ്ലൈഹിക സന്ദർശനം ഡിസംബർ 5 മുതൽ 8 വരെയുള്ള തീയതികളിലായി ക്രമീകരിച്ചിരിക്കുന്നു. പരിശുദ്ധ പിതാവിന്റെ സന്ദർശനത്തോടനുബന്ധിച്ച് ഡിസംബർ 6, 7 തീയതികളിലായി മസ്‌ക്കറ്റ് മഹായിടവകയിൽ വിശുദ്ധ മൂന്നിന്മേൽ കുർബാനയും പ്രൗഡമായ പരിപാടികളുമാണ് ഒരുക്കിട്ടുള്ളത്. ഇടവക മെത്രാപ്പൊലീത്ത അഭി. ഡോ. ഗീവർഗീസ് മാർ യൂലിയോസ് തിരുമേനി, മുംബൈ ഭദ്രാസനാധിപൻ അഭി. ഡോ. ഗീവർഗീസ് മാർ കൂറിലോസ് തിരുമേനി, നിരണം ഭദ്രാസനാധിപൻ അഭി. ഡോ. യൂഹാനോൻ മാർ ക്രിസൊസ്റ്റമോസ് തിരുമേനി, ഇടവകയുടെ മുൻവികാരിമാർ, ശെമ്മാശ്ശൻമ്മാർ, തുടങ്ങിയവരുടെ അനുഗ്രഹീത സാന്നിധ്യവും ഉണ്ടായിരിക്കും. ഇടവക ക്രമീകരിച്ചിരിക്കുന്ന ഈ പരിപാടികളിൽ വിശ്വാസികൾ ആയ ഏവരുടെയും പ്രാർത്ഥനാപൂർവ്വമായ സാന്നിധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു.
#പരമ്പരാഗത സ്വീകരണം #കാതോലിക്കേറ്റ് നിധി കൈമാറ്റം #മലങ്കര സഭയുടെ വിധവ പെൻഷൻ നിധി കൈമാറ്റം #MobileApplication Launching