പരുമല : മലങ്കര സഭയുടെ സ്വപ്ന പദ്ധതിയായ സെന്റ് ഗ്രീഗോറിയോസ് ഇന്റർനാഷണൽ കാൻസർ കെയർ സെന്ററിൽ മസ്‌ക്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് മഹായിടവക സ്പോൺസർ ചെയ്താ എക്സ്ക്യൂട്ടീവ് ഡയാലിസിസ് ബ്ലോക്കിലെ ഡയാലിസിസ് യൂണിറ്റുകളുടെ സമർപ്പണവും ഇടവകയുടെ നാമം ആലേഖനം ചെയ്താ ഫലകത്തിന്റെ അനാച്ഛാദനവും നാളെ (തിങ്കളാഴ്ച) രാവിലെ 11 - ന് നിർവഹിക്കും. സമർപ്പണ ശ്രുശ്രുഷകൾക്ക് സഭയുടെ അഹമ്മദാബാദ് ഭദ്രാസനധിപൻ അഭി. ഡോ. ഗീവർഗീസ് മാർ യൂലിയോസ് കാർമ്മികത്വം വഹിക്കും. പരുമല സെന്റ് ഗ്രീഗോറിയോസ് മെഡിക്കൽ മിഷൻ ആശുപത്രി സി. ഇ. ഓ ഫാ. എം. സി പൗലോസ്, വന്ദ്യ വൈദികർ, ആശുപത്രി പ്രതിനിധികൾ, ഇടവക ഭാരവാഹികൾ ചടങ്ങിൽ പങ്കെടുക്കും.
കാൻസർ സെന്റർ നിർമ്മാണത്തിനറെ വിവിധ ഘട്ടങ്ങളിൽ മസ്‌ക്കറ്റ് മഹായിടവക സാമ്പത്തിക പങ്കാളിത്തം നൽകിയിട്ടുണ്ട്. നേരത്തെ ഓ. പി ബ്ലോക്കിന്റെ നിർമ്മാണത്തിനും, ഒരു ചതുരശ്ര അടി പദ്ധതിക്കും ഇപ്പോൾ മൂന്ന് ഡയാലിസിസ് യൂണിറ്റുകൾ അടങ്ങുന്ന എക്സ്ക്യൂട്ടീവ് ബ്ലോക്കിനുമായും, കൂടാതെ ഇടവകാംഗങ്ങളിൽ നിന്നും അഭ്യുദയകാംഷികളിൽ നിന്നുമായി, വലിയ തോതിലുള്ള സാമ്പത്തിക പങ്കാളിത്തമാണ് നൽകുവാൻ സാധിച്ചിട്ടുള്ളത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും, പദ്ധതികൾക്കും മുൻതൂക്കും നൽകി പ്രവർത്തിക്കുന്ന മസ്‌ക്കറ്റ് മഹായിടവകയുടെ ചരിത്ര പഥങ്ങളിലെ ശ്രദ്ധേയമായ പദ്ധതികളാണ് മലങ്കര സഭയുടെ ആതുരസേവന രംഗത്തെ ബൃഹത് സംരംഭമായ പരുമല കാൻസർ സെന്ററിൽ നടത്തിട്ടുള്ളത്.
പ്രസ്‌തുത ചടങ്ങിലേക്ക് ഏവരെയും ഹാർദ്ദവമായി ഇടവകയുടെ നാമത്തിൽ സ്വാഗതം ചെയ്തു കൊള്ളുന്നു