യേശുക്രിസ്തുവിന്റെ ത്യാഗസമരണയിൽ മസ്ക്കറ്റ് മാർഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ ദു:ഖവെള്ളി ആചരിച്ചു. പീഡാനുഭവ ശുശ്രൂഷകൾക്ക് അഭി.ഡോ. യൂഹാനോൻ മാർ തേവോദോറോസ് തിരുമേനി മുഖ്യകാർമ്മികത്വം വഹിച്ചു. രാവിലെ 8 മണിക്ക് പ്രഭാത നമസ്ക്കാരത്തോടു കൂടി ആരംഭിച്ച ശുശ്രൂഷ വൈകിട്ട് മൂന്ന് മണിക്ക് കബറടക്ക ശുശ്രൂഷയോടു കൂടി സമാപിച്ചു. കർത്താവിന്റെ പീഡാനുഭവത്തെ അനുസ്മരിച്ച് സ്ലീബ വഹിച്ചു കൊണ്ട് പള്ളിക്കു ചുറ്റുമുള്ള പ്രദക്ഷിണത്തിലും, സ്ലീബാ വന്ദനവിലും , കബറടക്ക ശുശ്രൂഷയിലും നാലായിരിത്തോളം വിശ്വാസികൾ പങ്കെടുത്തു. കബറടക്ക ശുശ്രൂഷനന്തരം വിശ്വാസികൾക്ക് കൈപ്പുനീരും, നേർച്ച കഞ്ഞിയും വിതരണം ചെയ്തു. ഫാ.പി.ഒ മത്തായി ഫാ. ബിജോയ് വർഗീസ് എന്നിവർ ശുശ്രൂഷകൾക്ക് സഹകാർമികത്വം വഹിച്ചു.