മസ്കറ്റ്: മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയും ഒമാന്‍ മാര്‍ത്തോമ്മാ ചര്‍ച്ചും സംയുക്തമായി നിർമിച്ച ഒമാന്‍ സെന്റ്. തോമസ് ചര്‍ച്ചിന്റെ 19 മത് സ്ഥാപക ദിനം ഇന്ന് വൈകിട്ട് 7:30 മുതൽ സമുചിതമായി ആചരിക്കുന്നു. മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ അമേരിക്ക - യൂറോപ്പ് ഭദ്രാസന എപ്പിസ്കോപ്പാ അഭിവന്ദ്യ ഡോ. ഐസക്ക് മാർ ഫിലെക്സിനോസ് തിരുമേനി മുഖ്യാതിഥി ആയിരിക്കും. പ്രശസ്ത സുവിശേഷ പ്രസംഗകനും ധ്യാന ഗുരുവും ഫാമിലി കൗൺസിലറുമായ വെരി റവ. ഫാ. പൗലോസ് പറേക്കര കുടുംബ നവീകരണം ധ്യാനം നയിക്കും.
ഓര്‍ത്തഡോക്സ് - മാര്‍ത്തോമ്മാ സഭകള്‍ ചേർന്ന് നിര്‍മിച്ചിട്ടുള്ള അപൂര്‍വ്വം ദൈവാലയങ്ങലൊന്നാണ് ഒമാന്‍ സെന്റ്. തോമസ് ചര്‍ച്ച്. 2000 ഫെബ്രുവരി 10 ന് സ്ഥാപിതമായ ഈ ദൈവാലയം ക്രിസ്തീയ സഭകള്‍ തമ്മിലുള്ള എക്യുമെനിസത്തിന്റെ ഉദാത്ത മാതൃകയായി നിലകൊള്ളുന്നു. സ്ഥാപക ദിനാചരണ പരിപാടികളിലേക്കും അതിനോടനുബന്ധിച്ച് നടക്കുന്ന കുടുംബ നവീകരണ ധ്യാനത്തിലേക്കും ഏവരെയും പ്രാര്‍ഥനാപൂര്‍വ്വം സ്വാഗതം ചെയ്തു കൊള്ളുന്നു...
സെന്റ്. തോമസ് ചർച്ച് കമ്മറ്റി