അശരണരെയും അഗതികളെയും കരുതുവാനും സമസൃഷ്ടികളോട് താദാത്മ്യപ്പെടുവാനും വേദനിക്കുന്ന മനസ്സിന് സാന്ത്വനമേകുന്നതിനും മസ്കറ്റ് മഹാ ഇടവക നടത്തിവരുന്ന ജീവകാരുണ്യ സഹായങ്ങൾ ഒരു കുടക്കീഴിൽ ക്രോഡീകരിച്ചുകൊണ്ട് ഈ വർഷം മുതൽ ആവിഷ്ക്കരിക്കുന്ന 'സാന്ത്വനം' ജീവകാരുണ്യ പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ട് ലോഗോ പ്രകാശനം നടന്നു.