മസ്കറ്റ്: മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് മഹാ ഇടവകയുടെ മുഖപത്രമായ വിനെയാർഡിന്റെ 2018 -2019 കാലയളവിലെ ആദ്യലക്കം പുറത്തിറങ്ങി. സെപ്റ്റംബർ 14 തീയതി വി. കുർബാനക്ക് ശേഷം നടന്ന ചടങ്ങിൽ ആദ്യ പ്രതി ഇടവക വികാരി റവ. ഫാ. P. O. മത്തായി, ട്രസ്റ്റി ശ്രീ. ജോസഫ് വർഗീസിന് (ബിജു പരുമല) കൈമാറി. ചടങ്ങിൽ അസോ. വികാരി. റവ. ഫാ. ബിജോയ് വർഗീസ്, സെക്രട്ടറി ശ്രീ. ബിനു ജോസഫ് കുഞ്ഞാറ്റിൽ, വിനെയാർഡ് കൺവീനർ ശ്രീ. ജോൺ തോമസ് (സാജൻ ), ചീഫ് എഡിറ്റർ ശ്രീ. ജോൺ. പി. ലൂക്ക്, ഫിനാൻസ് കൺവീനർ ശ്രീ. മാത്യു. പി. തോമസ്. എന്നിവർ സന്നിഹിതരായിരുന്നു. കുട്ടികൾക്കും, മുതിർന്നവർക്കും അറിവ് പകരുന്ന നിരവധി പുതിയ ലേഖനങ്ങൾ (Real Story of Life, Beyond Books, Parenting, Parousia ) ഈ പതിപ്പിൽ ഉൾപെടുത്തിയിട്ടുണ്ടെന്നുചടങ്ങ് ഉത്‌ഘാടനം ചെയ്തു കൊണ്ടു വികാരി അറിയിച്ചു.