മസ്‌ക്കറ്റ്: മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് മഹായിടവകയിലെ 2018 - 2019 വർഷത്തെ O.V.B.S ന് സമാപനം ആയി. "ദൈവം നമ്മെ മനയുന്നു" എന്നതായിരുന്നു ഈ വർഷത്തെ ചിന്താ വിഷയം. 2018 ഡിസംബർ 27 മുതൽ 2019 ജനുവരി 3 വരെ ആണ് ഈ വർഷത്തെ ക്ലാസുകൾ ക്രമീകരിച്ചത്. ഫാ. ഫിലിപ്പ് ഐസക്ക് ഈ വർഷത്തെ ക്ലാസുകൾക്ക് നേതൃത്വം നൽകി. ജനുവരി 3 ആം തീയതി വൈകിട്ട് മഹായിടവകയിൽ നിന്നും ആരംഭിച്ച നൂറുകണക്കിനു കുട്ടികൾ പങ്കെടുത്ത റാലി സെന്റ് തോമസ് ചർച്ചിൽ അവസാനിച്ചു. അസോ വികാരി റവ. ഫാ ബിജോയ് വർഗീസ് അദ്ധ്യക്ഷത വഹിച്ച സമാപന ചടങ്ങിൽ കൺവീനർ ശ്രീമതി ലാലി ജോർജ്ജ് സ്വാഗതം അർപ്പിച്ചു. കൺവീനർ ആയ ബിജു വർഗീസ് ഈ വർഷത്തെ റിപ്പോർട്ട് അവതരണം നടത്തി. സമകാലിക പ്രശ്നങ്ങൾ ഉൾപ്പെടുത്തി കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ വളരെ ശ്രെദ്ധേയമായിരുന്നു. ഈ വർഷത്തെ ക്ലാസുകൾക്ക് നേതൃത്വം നൽകിയ ഫാ. ഫിലിപ്പ് ഐസക്ക്, റൂവി മാർത്തോമ്മാ ഇടവക അസ്സി. വികാരി ഫാ. ജോൺ വർഗീസ്, ഇടവക ട്രസ്റ്റി ബിജു പരുമല, സെക്രട്ടറി ബിനു ജോസഫ് കുഞ്ചാറ്റിൽ, സഭാ മാനേജിങ് കമ്മിറ്റി അംഗം ഡോ. ഗീവർഗീസ് യോഹന്നാൻ, സൺഡേ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സാറാ റോയി എന്നിവർ സംസാരിച്ചു. കൺവീനർ ആയ ബിജു ജോൺ ഏവർക്കും നന്ദി അർപ്പിച്ചു.