മസ്‌ക്കറ്റ് : മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് മഹായിടവകയുടെ ആഭിമുഖ്യത്തിൽ "വിശ്വാസവും അതിജീവനവും" എന്ന വിഷയത്തെ ആസ്പദമാക്കി 2020 ജൂലൈ 30, 31 തീയതികളിൽ ഒരു Virtual Conference നടത്തപ്പെടുന്നു. Covid 19 എന്ന മഹാമാരിയുടെ കാലത്ത് പലവിധത്തിൽ ഉള്ള പ്രയാസങ്ങളിലൂടെ കടന്നുപോകുന്ന നമ്മുടെ ആളുകൾക്ക് ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തെ എങ്ങനെ വിശ്വാസത്തിലൂടെ അതിജീവിക്കാം എന്ന് രണ്ടു ദിവസങ്ങളിലായി നടക്കുന്ന കോൺഫെറെൻസിയിലൂടെ പ്രഗത്ഭരായ വൈക്തിത്വങ്ങൾ നമ്മളെ മനസ്സായിലാക്കി തരുന്നു. ഒന്നാം ദിവസം ആയ ജൂലൈ 30 വൈകിട്ട് ഒമാൻ സമയം 5:15 ന് കുട്ടികൾക്കായി മലങ്കര സഭയുടെ അഭിമാനമായാ Mr. Alexin George IPoS ക്ലാസ് എടുക്കും. രണ്ടാം ദിവസം ആയ ജൂലൈ 31 വൈകിട്ട് ഒമാൻ സമയം 6:30 ന് മുതിർന്നവർക്കായി പ്രശസ്ത ഫാമിലി കൗൺസിലർ ശ്രീമതി. ഗ്രേസ് ലാൽ ക്ലാസിന് നേതൃത്വം നൽകും. ഇടവക മെത്രാപൊലീത്ത അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മുഖ്യ അതിഥി ആയിരിക്കും.
എല്ലാ ഇടവക ജനങ്ങളും മറ്റ് അഭ്യുതകാംഷികളും പ്രസ്തുത കോൺഫെറെൻസിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. എല്ലാവരും ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് . രജിസ്റ്റർ ചെയ്യുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന ആറുപേർക്ക് പ്രത്യേക സമ്മാനം ഉണ്ടായിരിക്കുന്നതാണ്. രണ്ടു ദിവസത്തെ കോൺഫെറെൻസും ഇടവകയുടെ Official മീഡിയ വിഭാഗം ആയ GULF ORTHODOX TV വഴി LIVE ആയി പ്രെക്ഷേപണം ചൈയ്യുന്നു.
Registration Link: https://forms.gle/kf4oeBPGSdiUVKVD7