മസ്‌ക്കറ്റ്: ദേശീയവും വൈദേശികവുമായ അധിനിവേശത്തിന്റെ കനൽ വഴികളിൽ അടിപതറാതെ മലങ്കര നസ്രാണിയുടെ സ്വത്വബോധം ഊട്ടി ഉറപ്പിച്ചു സ്വാതന്ത്ര്യത്തിന്റെ വാതായനങ്ങളെ തുറന്നിട്ട മലങ്കരയുടെ ഭാസുരൻ, മലങ്കരയുടെ മണ്ണിൽ മാർത്തോമ്മായുടെ മാർഗത്തെ നിലനിർത്തുവാൻ യത്നിച്ച, മലങ്കര സഭ ഒരിക്കലും ഒരു വൈദേശിക ശക്തിക്കും അടിയറവയ്ക്കുകയില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ച സഭാ ഭാസുരന്‍ പരിശുദ്ധ വട്ടശ്ശേരിയിൽ മാർ ദിവന്നാസ്യോസ് തിരുമേനിയുടെ എൺപത്തിയഞ്ചാമത് ഓർമ്മപ്പെരുന്നാൾ പരിശുദ്ധ തിരുമേനിയുടെ തിരുശേഷിപ്പിനാൽ അനുഗ്രഹീതമായ മസ്‌ക്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് മഹായിടവകയിൽ 2019 ഫെബ്രുവരി 28 മാർച്ച് 1 എന്നീ തീയതികളിൽ നടത്തപ്പെടുന്നു. ഫെബ്രുവരി 28 വൈകിട്ട് സന്ധ്യാനാമസക്കാരം, ഭക്‌തി നിർഭരമായ റാസ, ആശീർവാദം, മാർച്ച് 1 വെള്ളിയാഴ്ച്ച പ്രഭാത നമസ്ക്കാരം, വിശുദ്ധ കുർബ്ബാന നേർച്ച വിളമ്പ്..
എല്ലാ വിശ്വാസികളും നേർച്ചകാഴ്ചകളോടെ വന്ന് സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കണം എന്ന് അപേക്ഷിക്കുന്നു.