PARISH NEWS
സൂബോറൊ"- ക്രിസ്തുമസ് കരോൾ പ്രോഗ്രാം

ലോക രക്ഷകനായ യേശു ക്രിസ്തുവിന്റെ ജനന പെരുന്നാളിന് ഒരുങ്ങുന്ന വേളയിൽ, ഈ വരുന്ന ക്രിസ്തുമസ് കാലം അനുസ്മരണീയമാക്കാൻ, പകർച്ചവ്യാധികളും പ്രതിസന്ധികളും നേരിടുന്ന കാലഘട്ടത്തിൽ ഏവർക്കും പുത്തൻ ഉണർവേകൻ, ഈ പ്രത്യേക സാഹചര്യത്തിൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മസ്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തിൽ ഗൾഫ് മേഖലയിലെ ഓർത്തഡോൿസ് ഇടവകകളുടെ സഹകരണത്തോടു കൂടെ *സൂബോറൊ* എന്ന പേരിൽ ഒരു VIRTUAL ക്രിസ്തുമസ് കരോൾ പ്രോഗ്രാം 2020 ഡിസംബർ 18 ആം തീയതി നടത്താൻ ആഗ്രഹിക്കുന്നു. പ്രസ്തുത പ്രോഗ്രാമിലേക്ക് ഏവരെയും സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു.

RELATED NEWS
അതു കൊണ്ടു നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ചു എന്റെ വിധികൾ പ്രമാണിച്ചു ആചരിക്കേണം; എന്നാൽ നിങ്ങൾ ദേശത്തു നിർഭയം വസിക്കും.
- ലേവ്യപുസ്തകം 25:18
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാളിൽ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന്നു അവൻ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും.
- കൊരിന്ത്യർ 1
യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു.
- ആവർത്തനം - അദ്ധ്യായം 31: 8
യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും.
- മത്തായി 7:7