മസ്‌ക്കറ്റ് : മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് മഹായിടവകയിലെ ആരോഗ്യമേഖലയിൽ ശുശ്രുഷ ചെയ്യുന്ന നമ്മുടെ പ്രീയ സഹോദരി സഹോദരന്മാരെ ഉൾകൊള്ളിച്ചു കൊണ്ട് "സ്നേഹാർപ്പണം" എന്ന പേരിൽ ജൂൺ 19 ആം തീയതി വെള്ളിയാഴ്ച വൈകിട്ട് 6:00 മണിക്ക് ഒരു ZOOM മീറ്റിംഗ് നടത്തുന്നു. പ്രസ്തുത മീറ്റിംഗിൽ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമേനി ആരോഗ്യ പ്രവർത്തകരെ ആശീർവദിച്ചു കൊണ്ട് മുഖ്യ പ്രഭാഷണം നടത്തുന്നു. ഇടവക മെത്രാപോലിത്ത അഭി. ഡോ. ഗീവർഗീസ് മാർ യൂലിയോസ് തിരുമേനി അധ്യക്ഷത വഹിക്കുന്നതും ഡോ. വർഗീസ് പി. പുന്നൂസ് (Psychiatrist - Govt Medical College Kottayam) മോട്ടിവേഷണൽ സ്പീച് നടത്തുന്നതുമാണ്. കൂടാതെ, ഓമനിലുള്ള എല്ലാ ഓർത്തഡോൿസ് ഇടവകകളിലെയും വൈദികർ യോഗത്തിൽ പങ്കെടുക്കുന്നു. മുഴുവൻ ഇടവക ജനങ്ങൾക്കും LIVE ആയി ഈ പ്രോഗ്രാം കാണുന്നതിനുള്ള അവസരം ഇടവകയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ആയ Gulf Orthodox Tv വഴി ഒരുക്കുന്നതാ
ണ്. ഈ മീറ്റിംഗിന്റെ ഭാഗമാകുവാൻ ഇടവകയിലെ മുഴുവൻ ആരോഗ്യ പ്രവർത്തകരും ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ ജൂൺ 17 ആം തീയതിക്കു മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
For Registration Please Click Here: http://www.123formbuilder.com/form-5493053/form