പരിശുദ്ധ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ...
വിശുദ്ധ ശൂനോയോ നോമ്പ്
മസ്‌ക്കറ്റ് : മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് മഹായിടവകയുടെ ആഭിമുഖ്യത്തിൽ 2020 ഓഗസ്റ്റ് 13 തീയതി വ്യാഴാഴ്ച വൈകിട്ട് 06:30 വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനോടനുബന്ധിച്ചു കൺവൻഷൻ നടത്തപ്പെടുന്നു. കൺവെൻഷന് ബാംഗ്ലൂർ ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ. എബ്രഹാം മാർ സെറാഫിം നേതൃത്വം നൽകും. കോവിഡ് ന്റെ പ്രത്യേക സാഹചര്യത്തിൽ VIRTUAL കൺവെൻഷൻ ആയിരിക്കും നടത്തപ്പെടുന്നത്. എല്ലാ വിശ്വാസികളും കൃത്യസമയത്ത് തന്നെ കൺവെൻഷനിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.