മസ്ക്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ വി.ഗീവർഗ്ഗീസ് സഹദായുടെ പെരുന്നാൾ മെയ് 2, 3 തീയതികളിലായി ആചരിക്കുന്നു. മെയ് 2 വ്യാഴാഴ്ച്ച വൈകിട്ട് 7 മണിക്ക് സെൻറ് തോമസ് ദേവാലയത്തിൽ വച്ച് സന്ധ്യാനമസ്ക്കാരവും, വചന ശുശ്രൂഷയും, റാസയും, ആശീർവാദവും, നേർച്ചവിളമ്പും ഉണ്ടായിരിക്കുന്നതാണ്. വചന ശുശ്രൂഷയ്ക്ക് യുവജന പ്രസ്ഥാന കേന്ദ്ര ജനറൽ സെക്രട്ടറി ബഹു. അജി കെ. തോമസ് അച്ചൻ നേതൃത്വം നൽകും. മെയ് 3 വെള്ളിയാഴ്ച്ച രാവിലെ സെൻറ് തോമസ് ദേവാലയത്തിൽ വച്ച് 6.30 ന് പ്രഭാത നമസ്കാരവും, തുടർന്ന് വി.കുർബ്ബാനയും, നേർച്ച വിളമ്പും ഉണ്ടായിരിക്കുന്നതാണ്. സോഹാർ ഇടവക വികാരി ബഹു. മാത്യു ചെറിയാൻ അച്ചനാണ് വി.കുർബ്ബാന അർപ്പിക്കുന്നത്.